Advertisment

ജോയി അബ്രാഹവും മോന്‍സ് ജോസഫും കാണിക്കുന്നത് രാഷ്ട്രീയ വഞ്ചനയെന്ന് കെ.എസ്.സി (എം)

New Update

കോട്ടയം:  കേരളാ കോൺഗ്രസ് പാർട്ടിയിൽ ആഭ്യന്തര്യ പ്രശ്നങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ജോയി എബ്രാഹവും മോൺസ് ജോസഫിന്റെയും നടപടികൾ വഞ്ചനാപരമെന്ന് കെ എസ് സി (എം).

Advertisment

publive-image

മെയ്യനങ്ങാതെ പാർട്ടി പ്രവർത്തനം നടത്തി പലരുടെയും തലയ്ക്ക് മുകളിലൂടെ എം.എൽ.എ യും എം.പിയും വരെ പാർട്ടി ആക്കിയിട്ടും നന്ദിയുടെ ഒരു കണികപോലും കാണിക്കാതെ രാഷ്ട്രിയ വ്യഭിചാരം നടത്തുന്ന ജോയി അബ്രാഹം എക്സ് എം.പി ഒറ്റുകാരന്റെ നിലവാരത്തിലേക്ക് തരം താണിരിക്കയാണെന്നും ലയന സമയത്തെ ധാരണ പ്രകാരം കേരളാ കോൺഗ്രസ് (എം) സിറ്റിംഗ് സീറ്റായ കടുത്തുരുത്തി മോൺസിന് വിട്ടുകൊടുത്ത് പാർട്ടി ത്യാഗം ചെയ്തിട്ടും പാർട്ടിയെ ഒറ്റപ്പെടുത്താനും പൊതുജനമധ്യത്തിൽ താറടിച്ചു കാണിക്കാനുമുള്ള മോൺസിന്റെ നീക്കം ദൗർഭാഗ്യകരവുമെന്ന് കെ.എസ്.സി (എം) കോട്ടയം ജില്ലാ പ്രസിഡന്റ് റ്റോബി തൈപ്പറമ്പിൽ പ്രസ്താവിച്ചു.

1991 ലെ നിയമസഭാ തെരെഞ്ഞെടുപ്പിൽ ആളും അർത്ഥവും കൊടുത്താണ് പൂഞ്ഞാറിൽ മാണിസാർ ജോയിയെ വിജയിപ്പിച്ചെടുത്തത്. വികസന പ്രവർത്തനങ്ങൾക്കായി ശതകോടികളുടെ പാക്കേജ് അനുവദിച്ചു കൊടുത്തിട്ടും കഴിവുകേടിന്റെ പര്യായമായ ജോയി അബ്രഹാം അവിടെ മാറിയത് പാർട്ടിക്കും നേതാക്കന്മാർക്കും ജനങ്ങൾക്കും ഒരുപോലെ അറിവുള്ള കാര്യമാണെന്നും പാർട്ടി ഭരണഘടന വളച്ചൊടിച്ച് പാർട്ടിയെ പൊതു സമൂഹത്തിൽ അപഹസിച്ച ജോയി അബ്രാഹത്തിന് ഒരു നിമിഷം പോലും തൽസ്ഥാനത്ത് തുടരാൻ യോഗ്യത ഇല്ലന്നും കെ.എസ്.സി (എം) ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി

അധികാരത്തോടുള്ള ആർത്തി മൂത്ത് റബ്ബർ സ്റ്റാമ്പ് പോലെ ഒരു ചെയർമാനെ മുന്നിൽ നിർത്തി അധികാരം കയ്യാളാനുള്ള മോൺസിന്റെ നീക്കം ആളുകൾ തിരിച്ചറിഞ്ഞു കഴിഞ്ഞു ഇതിന് കടുത്തുടുരുത്തിയിലെ ജനങ്ങൾ ബാലറ്റിലൂടെ മറുപടി നൽകും എന്നും പാർട്ടിയിൽ വിഭാഗിയതക്ക് നേതൃത്വം നൽകുന്ന ജോയി അബ്രാഹമിനും മോൺസിനും എതിരെ ജനകീയ പ്രതിഷേധങ്ങൾ ഉയരണമെന്നും റ്റോബി തൈപ്പറമ്പിൽ കൂട്ടി ചേർത്തു.

Advertisment