Advertisment

കെ.എം മാണിയെ തിരസ്‌ക്കരിച്ചവര്‍ കേരളാ കോണ്‍ഗ്രസ്സ് (എം) എന്ന് ഉപയോഗിക്കുന്നതവസാനിപ്പിക്കണം - അഡ്വ. പി എന്‍ പ്രമോദ് നാരായണ്‍

New Update

കോട്ടയം:  കര്‍ഷകരക്ഷാസംഗമം എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ എല്ലാ പ്രചാരണ മാധ്യമങ്ങളിലും കെ.എം മാണിയെ ബോധപൂര്‍വ്വം തിരസ്‌ക്കരിച്ച ജോസഫ് വിഭാഗം കേരളാ കോണ്‍ഗ്രസ്സ് (എം) എന്ന് സ്വയം വിശേഷിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എന്‍ പ്രമോദ് നാരായണ്‍ ആവശ്യപ്പെട്ടു.

Advertisment

publive-image

കര്‍ഷക രക്ഷയുടെ പേരില്‍ സ്വന്തം രക്ഷക്കായി സംഘടിപ്പിക്കുന്ന സംഗമത്തിന്റെ പോസ്റ്ററിലെ ചിരിക്കുന്ന മുഖങ്ങള്‍ക്കുപിന്നില്‍ നിഴലായിപോലും മാണിസാറിന്റെ ചിത്രമോ പേരോ കാണാനില്ല.

രാഷ്ട്രീയ എതിരാളികള്‍പ്പോലും കര്‍ഷക രാഷ്ട്രീയത്തിന്റെ പര്യായമായി കാണുകയും കര്‍ഷക മിത്രമായി ബഹുമാനിക്കുകയും ചെയ്ത മാണിസാറിനെ ഉപേക്ഷിച്ചുക്കൊണ്ടുള്ള സംഗമത്തിന്റെ പൊള്ളത്തരം ഇതൊടെ തുറന്നുകാട്ടപ്പെട്ടിരിക്കുന്നു.

പാലാ മുതല്‍ കുട്ടനാട്ട് വരെയുള്ള തെരെഞ്ഞെടുപ്പുകളിലും, രണ്ടില ചിഹ്നത്തിന്റെ നിയമപരമായ ഉപയോഗത്തിലും അവകാശവാദം ഉന്നയിക്കാനും, അധികാരത്തിലേക്ക് കടന്നുകയറാനുള്ള വെറും ചവിട്ട്പടിയായി മാത്രമാണ് മാണിസാറിന്റെ രാഷ്ട്രീയ അസ്തിത്വത്തെ ഉപയോഗിക്കുന്നതെന്ന് ഒരിക്കല്‍ക്കൂടി വെളിവാക്കപ്പെട്ടിരിക്കുന്നു.

ഡല്‍ഹിയിലെ ബിര്‍ലാ മന്ദിറില്‍ നിന്നും ഗാന്ധിജിയുടെ ചിത്രം എടുത്തുമാറ്റിയാല്‍ ചരിത്രത്തില്‍ നിന്നും ഗാന്ധിജിയെ മായ്ച്ചുകളയാമെന്നു ചിന്തിക്കുന്നവരുടെ അതേ മൗഡ്യം തന്നെയാണ് ജോസഫ് വിഭാഗത്തെയും നയിക്കുന്നത്.

കര്‍ഷകരാഷ്ട്രീയത്തിന്റെ നിര്‍മ്മിതിയില്‍ ചിരസ്ഥായിയായ മാണിസാറിന്റെ ഓര്‍മ്മകളെപ്പോലും വഴിയില്‍ ഉപേക്ഷിച്ച് അവഹേളിച്ചവരുടെ കാപട്യം ജനം തിരിച്ചറിയും.

കേരളാ കോണ്‍ഗ്രസ്സ് (എം) നെ ഹൈജാക്ക് ചെയ്ത് കേരളാ കോണ്‍ഗ്രസ്സ് ജെ ആക്കി പരിവര്‍ത്തനം ചെയ്യുന്ന രാഷ്ട്രീയ കൗശലമാണ് മാണിസാറിന്റെ ചിത്രവും പേരും ആസൂത്രിതമായി ഒഴിവാക്കിയതിന്റെ പിന്നിലെന്ന് വ്യക്തമാണെന്ന് പ്രമോദ് നാരായണ്‍ പറഞ്ഞു.

Advertisment