Advertisment

കെ എം മാണി മെമ്മോറിയൽ വോളി 2020 നാളെ മുതൽ പാലായിൽ

New Update

പാലാ:  കേരള കോൺഗ്രസ് ചെയർമാനും മുൻമന്ത്രിയും 54 വർഷക്കാലം പാലായുടെ എം ൽ എയുമായിരുന്ന കെ എം മാണിയുടെ ഓർമ്മ നിലനിർത്തുന്നതിനായി യൂത്ത് ഫ്രണ്ട് എം പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന അഖില കേരള വോളിബോൾ ടൂർണമെന്റ് നാളെ മുതൽ ഒൻപതു വരെ പാലാ മുനിസിപ്പൽ ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടത്തപ്പെടും.

Advertisment

കേരളത്തിലെ പ്രമുഖ ഡിപ്പാർട്മെന്റ് ടീമുകളായ കെ എസ്‌ ഇ ബി തിരുവനന്തപുരം , കേരള പോലീസ്, സർവീസസ് , ഇന്ത്യൻ നേവി, പാലാ സെന്റ് തോമസ് കോളേജ് , ന്യൂ സ്റ്റാർ ഇടുക്കി, എവർ ഷൈൻ പാദുവ തുടങ്ങി എട്ടു ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.

publive-image

ടൂർണമെന്റിൽ വിജയികളാകുന്ന വർക്ക് യൂത്ത് ഫ്രണ്ട് പാലാ നിയോജക മണ്ഡലം ഏർപ്പെടുത്തിയ കെ എം മാണി മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും 50001 രൂപ ക്യാഷ് അവാർഡും, രണ്ടാം സ്ഥാനക്കാർക്ക് എം ജെ തോമസ് മാടപ്പാട്ട് മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫിയും 30001 രൂപ ക്യാഷ് അവാർഡും സമ്മാനമായി നൽകും.

ആയിരത്തോളും പേർക്ക് ഇരിക്കാവുന്ന ഗാലറിയുടെ നിർമ്മാണം പൂർത്തിയായി. എല്ലാ ദിവസവും വൈകുന്നേരം ഏഴു മണിക്ക് മത്സരങ്ങൾ ആരംഭിക്കും. പ്രദർശനം സൗജന്യം ആയിരിക്കും.

ഏഴാം തീയതി വെള്ളിയാഴ്ച വനിതാ ടീമുകളായ അൽഫോൻസാ കോളേജ് പാലായും അസംപ്ഷൻ കോളേജ് ചങ്ങനാശ്ശേരിയും തമ്മിലുള്ള പ്രദർശന മത്സരം നടത്തപ്പെടും.ഞായറാഴ്ച്ച വൈകുന്നേരം ഏഴു മണിക്ക് തോമസ് ചാഴികാടൻ എം പി ടൂർണമെന്റ് ഉദ്‌ഘാടനം ചെയ്യും.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം ൽ എ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡന്റ്റും ടൂർണമെന്റ് ജനറൽ കൺവീനറുമായ കുഞ്ഞുമോൻ മാടപ്പാട്ട് അധ്യക്ഷത വഹിക്കും.

ടൂർണമെന്റിലെ വിജയികൾക്ക് ജോസ് കെ മാണി എം. പി സമ്മാനങ്ങൾ വിതരണം ചെയ്യും.

വിവിധ ദിവസങ്ങളിൽ റോഷി അഗസ്റ്റിൻ എം ൽ എ, എൻ ജയരാജ് എം ൽ എ, ആർ. ഡി.ഒ പ്രദീപ്കുമാർ ജി, പാലാ ഡി.വൈ.എസ്‌.പി ഷാജിമോൻ ജോസഫ്, അർജുന അവാർഡ് ജേതാവ് ടോം ജോസ്, മുൻ ഇന്ത്യൻ വോളിബോൾ ടീം ക്യാപ്റ്റന്മാരായ ബിബിൻ എം ജോർജ് , രാജ് വിനോദ് പി, വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കന്മാർ തുടങ്ങിയവർ വിശിഷ്ടാതിഥികളായിരിക്കും.

ടൂർണമെന്റിന്റെ പ്രചരണാർത്ഥം ഇന്ന് (ശനി) വൈകുന്നേരം അഞ്ചു മണിക്ക് കെ എം മാണിയുടെ കബറിടത്തിൽനിന്നും മുൻസിപ്പൽ സ്റ്റേഡിയത്തിലേക്ക്‌ ദീപശിഖ പ്രയാണം നടത്തുമെന്ന് യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് രാജേഷ് വാളിപ്ലാക്കൽ, നിയോജകമണ്ഡലം പ്രസിഡന്റ് കുഞ്ഞുമോൻ മാടപ്പാട്ട്, മണ്ഡലം പ്രസിഡന്റ് സുനിൽ പയ്യപ്പള്ളിൽ, കൺവീനർമാരായ സിജോ പ്ലാത്തോട്ടം, തോമസ്‌കുട്ടി വരിക്കയിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

Advertisment