Advertisment

ഏറ്റവും അധികം മനുഷ്യാവകാശ ലംഘനം നടക്കുന്ന കാലഘട്ടമായി വർത്തമാനകാലം മാറിയിരിക്കുന്നു: ജസ്റ്റീസ് കെ റ്റി തോമസ്

New Update

കോട്ടയം: ലോകമെമ്പാടും മനുഷ്യാവകാശ ദിനാചരണം നടക്കുമ്പോൾ നാം ഒന്ന് ഓർക്കണം ഏറ്റവും അധികം മനുഷ്യാവകാശ ലംഘനം നടക്കുന്ന കാലഘട്ടമായി വർത്തമാനകാലം മാറിയിരിക്കുന്നുവെന്ന് പത്മഭൂഷൺ ജസ്റ്റീസ് കെ റ്റി തോമസ്.

Advertisment

publive-image

കേരള സംസ്ഥാന പൗരാവകാശ സമിതി അന്താരാഷ്ട്ര മനുഷ്യാവകാശ ദിനമായ ഡിസംബർ 10ന് ചൊവാഴ്ച കോട്ടയം പ്രെസ്സ് ക്ലബ് ഹാളിൽ സംഘടിപ്പിച്ച മനുഷ്യാവകാശ ദിനവും സെമിനാറും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു സുപ്രീകോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ.ടി.തോമസ്.

3 മണിക്ക് നടന്ന സമ്മേളനത്തിൽ ഇന്ത്യൻ ജനാധിപത്യവും മനുഷ്യാവകാശവും എന്ന വിഷയത്തിൽ മുൻ സുപ്രണ്ടന്റ് ഓഫ് പോലീസ് കെ. കെ. വാസുദേവ മേനോൻ പ്രഭാഷണം നടത്തി.

publive-image

സമിതി സംസ്ഥാന പ്രസിഡന്റ് കെ. ജി. വിജയകുമാരൻ നായർ അധ്യക്ഷത വഹിച്ചു.  ഹക്കിം എം. കെ. മുഹമ്മദ് രാജ, കുരുവിള മാത്യൂസ്, ജസ്റ്റിൻ ബ്രൂസ്‌, ആഷിക് മണിയംകുളം, രാജി ചന്ദ്രൻ, ജോസ് പൂണിച്ചിറ, സാബിറ കൊരട്ടി, തോമസ് വി. സക്കറിയ, കെ. പി. ഹരിദാസ്, മധു പുന്നപ്ര, ഗഫൂർ ടി. മുഹമ്മദ്‌ ഹാജി, എ. എം. സൈദ്,ടി. ഹ്രീദ്രൻ, ആരിഫ മുഹമ്മദ്, ജോൺ പൂക്കായിഎന്നിവർ പ്രസംഗിച്ചു.

Advertisment