Advertisment

കൊറോണക്കാലം വായനക്കാലമാക്കുവാൻ പദ്ധതികളുമായി കുട്ടികൾ

New Update

കുറവിലങ്ങാട്:  ലോക ബാലപുസ്തക ദിനമായ ഇന്ന് കുടുംബശ്രീ - ബാലവേദി പ്രവർത്തകരായ കുട്ടികൾ ബാലസാഹിത്യ പുസ്തകങ്ങൾ ശേഖരിച്ചു പരസ്പരം കൈമാറി കോവിഡ് കാലം ഫലപ്രദമാക്കാൻ തീരുമാനിച്ചു.

Advertisment

അഞ്ചാം വാർഡിലെ ദീപം ബാലസഭയിലെ കുട്ടികൾ അഞ്ചു പേരടങ്ങുന്ന രണ്ടു ഗ്രൂപ്പുകളിലായി തിരിഞ്ഞു കുട്ടികളുടെ തന്നെ പക്കലുള്ള പുസ്തകങ്ങൾ ശേഖരിച്ചു. മഹാന്മാരുടെ ജീവചരിത്രം, നർമ്മ കഥകൾ , ചിത്രകഥകൾ , ബാലനോവൽ എന്നിവയുൾപ്പെടെ എഴുപതോളം ബാലസാഹിത്യ പുസ്തകങ്ങളാണ് ഇവർ ശേഖരിച്ചത്.

പഞ്ചായത്തു മെമ്പർ ഷൈജു പാവുത്തിയേൽ മുപ്പതോളം പുസ്തകങ്ങൾ തൻ്റെ ശേഖരത്തിൽ നിന്നും കുട്ടികൾക്ക് നൽകി. കുട്ടികൾ പുസ്തകങ്ങൾ വീതിച്ചു അയൽപക്കത്തുള്ള കൂട്ടുകാരുടെ വീടുകളിലെത്തിക്കാനാണ് തീരുമാനം.

രണ്ടു ദിവസത്തിനുശേഷം പുസ്തകങ്ങൾ പരസ്പരം കൈമാറും. ബാലവേദി പ്രസിഡന്റ് നാലാം ക്ലാസുകാരിയായ ഹന്നാ മരിയയും, സെക്രട്ടറി എട്ടാം ക്ലാസുകാരനായ ബെന്നറ്റ് ബിജുവുമാണ് ക്രമീകരണങ്ങൾക്കു നേതൃത്വം നൽകുന്നത്.

ബാലവേദിയുടെ നിയന്ത്രണമുള്ള അർച്ചന കുടുംബശ്രീയുടെ സഹായവും ഇവർക്കുണ്ട്. കൊറോണക്കാലത്തു ഒട്ടേറെ പുസ്തകങ്ങൾ വായിച്ചും , പത്രവായന നടത്തിയും അറിവ് വർധിപ്പിക്കാനും , വായനാശീലം വളർത്താനുമുള്ള ഉറച്ച തീരുമാനത്തിലാണിവർ.

Advertisment