Advertisment

കുറവിലങ്ങാട് പള്ളിയില്‍ ദേശതിരുനാളുകളും പത്താംതിയതി തിരുനാളും

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

കുറവിലങ്ങാട്:  മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ത്ഥാടന ദേവാലയത്തില്‍ 13 മുതല്‍ 20 വരെ തിയതികളിലായി ദേശതിരുനാളുകളും പത്താംതിയതി തിരുനാളും ആചരിക്കുമെന്ന് ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തില്‍, ജനറല്‍ കണ്‍വീനര്‍ സീനിയര്‍ അസി.വികാരി ഫാ. കുര്യോക്കോസ് വെള്ളച്ചാലില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Advertisment

ഇടവകയിലെ മൂന്ന് നോമ്പ് തിരുനാള്‍ ഫെബ്രുവരി 10ന് കോടിയേറും. 12ന് പ്രസിദ്ധമായ കപ്പല്‍ പ്രദക്ഷിണം നടക്കുമെന്ന് അസി.വികാരിമാരായ ഫാ. ജോര്‍ജ് നെല്ലിക്കല്‍. ഫാ. തോമസ് കുറ്റിക്കാട്ട്, ഫാ. മാത്യു വെണ്ണായപ്പിള്ളില്‍, ഫാ. മാണി കൊഴുപ്പന്‍കുറ്റി എന്നിവര്‍ പറഞ്ഞു.

13ന് 6.45ന് ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തില്‍ തിരുനാള്‍ കൊടിയേറ്റും. തുടര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബാന.

രാവിലെ 8.45ന് മാണ്ഡ്യ രൂപതാധ്യക്ഷന്‍ മാര്‍ ആന്റണി കരിയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന്റെ ലോഗോ പ്രകാശനവും ബിഷപ് നിര്‍വഹിക്കും.

വൈകുന്നേരം 2.30ന് കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന്റെ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ബിഷപ് മാര്‍ ജോസ് കല്ലുവേലില്‍ നിര്‍വഹിക്കും. തുടര്‍ന്ന് കുടുംബകൂട്ടായ്മ ഭാരവാഹികളുടെ സമ്മേളനം. 4.30ന് മാര്‍ ജോസ് കല്ലുവേലില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും.

14ന് സാന്തോം സോണ്‍, 15ന് വിശുദ്ധ അല്‍ഫോന്‍സാ സോണ്‍, 16ന് വിശുദ്ധ കൊച്ചുത്രേസ്യാ സോണ്‍, 17ന് സെന്റ് ജോസഫ് സോണ്‍ എന്നിങ്ങനെയാണ് ദേശതിരുനാളുകളുകള്‍. ദേശതിരുനാള്‍ ദിവസങ്ങളില്‍ രാവിലെ 5.30നും 6.30നും വിശുദ്ധ കുര്‍ബാന. 7.20ന് ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് കഴുന്ന് വെഞ്ചരിച്ച് നല്‍കും.

വൈകുന്നേരം 7.30ന് കഴുന്ന് പ്രദക്ഷിണങ്ങള്‍ ചെറിയ പള്ളിയില്‍ എത്തിച്ചേരും. തുടര്‍ന്ന് ലദീഞ്ഞ്.

18ന് ഇടവകയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ടാക്‌സി സ്റ്റാന്‍ഡുകളിലും നിന്ന് കഴുന്ന് പ്രദക്ഷിണം.

19,20 തിയതികളില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ (പത്താംതിയതി) ആഘോഷിക്കും. 19ന് 5.30നും ഏഴിനും 8.30നും വിശുദ്ധ കുര്‍ബാന. 8.30ന് തിരുസ്വരൂപ പ്രതിഷ്ഠ. അഞ്ചിന് ആഘോഷമായ തിരുനാള്‍ റാസ. ഏഴിന് പ്രദക്ഷിണം.

ഇരുപതിന് 5.30, 7.00, 8.45, 11.00ന് വിശുദ്ധ കുര്‍ബാന. 4.30ന് റവ.ഡോ. ഡൊമിനിക് വെച്ചൂര്‍ തിരുനാള്‍ കുര്‍ബാനയര്‍പ്പിക്കും. ആറിന് പ്രദക്ഷിണം.

പത്താതിയതി തിരുനാളിനെ തുടര്‍ന്ന് പകലോമറ്റം തറവാട് പള്ളിയില്‍ സഭൈക്യവാരാചരണത്തിന് തുടക്കമാകും.

26ന് അര്‍ക്കദിയാക്കോന്മാരുടെ ശ്രാദ്ധം. സഭൈക്യവാരത്തില്‍ 4.30ന് വിവിധ കുടുംബകൂട്ടായ്മ യൂണിറ്റുകളുടെ നേതൃത്വത്തില്‍ ജപമാല, അഞ്ചിന് വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് വിവിധ സഭകളില്‍ നിന്നുള്ള വൈദികരുടെ കാര്‍മികത്വത്തില്‍ ധൂപപ്രാര്‍ത്ഥന.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി 26,27 തിയതികളില്‍ പള്ളിയില്‍ സന്ദര്‍ശനം നടത്തും. 26ന് വൈകുന്നേരം 6.15ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിനൊപ്പം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സ്വീകരണം.

തുടര്‍ന്ന് ജപമാല പ്രദക്ഷിണം. 7.30ന് പള്ളിയോഗം. 27ന് രാവിലെ 8.30ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിവിധ ഭക്തസംഘടന ഭാരവാഹികളെ നേരില്‍ക്കാണും. 10ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തില്‍ എന്നിവരോടൊപ്പം ആഘോഷമായ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും.

കുറവിലങ്ങാട്ടെ മരിയന്‍ പ്രത്യക്ഷീകരണങ്ങള്‍, കുറവിലങ്ങാട് ഉറവയും ഉറവിടവും എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ പതിപ്പ് എന്നീ പുസ്തകങ്ങളുടെ പ്രകാശനം മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിക്കും.

മൂന്നിന് കൂടുംബകൂട്ടായ്മ പ്രതിനിധികളുടെ യോഗത്തില്‍ പങ്കെടുത്ത് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സന്ദേശം നല്‍കും.

തിരുനാളുകളുമായി ബന്ധപ്പെട്ട് ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തില്‍, സീനിയര്‍ അസി.വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍ (ജനറല്‍ കണ്‍വീനര്‍), അസി.വികാരിമാരായ ഫാ. ജോര്‍ജ് നെല്ലിക്കല്‍, ഫാ. തോമസ് കുറ്റിക്കാട്ട്, ഫാ. മാത്യു വെണ്ണായപ്പള്ളില്‍, ഫാ. മാണി കൊഴുപ്പന്‍കുറ്റി, സ്‌പെഷ്യല്‍ കണ്‍ഫെസര്‍ ഫാ. ജോര്‍ജ് നിരവത്ത്, ദേവമാതാ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. മാത്യു കവളമ്മാക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം നടത്തുന്നു.

പത്രസമ്മേളനത്തില്‍ കൈക്കാരന്മാരായ കെ.എ വര്‍ക്കി പൈനാപ്പിള്ളില്‍, ബിജു വി . ജോസ് വാവാട്ടുതടത്തില്‍, മനോജ് കെ. സെബാസ്റ്റ്യന്‍ കണ്ണംകുളം, അനൂപ് മാത്യു ഈറ്റാനിയേല്‍, പബ്ലിസികമ്മിറ്റി ചെയര്‍മാന്‍ ബെന്നി കൊച്ചുകിഴക്കേടം, കണ്‍വീനര്‍ സിറിള്‍ കൊച്ചുമാങ്കൂട്ടത്തില്‍, അംഗം അഡ്വ. സിന്ധു ജെരാര്‍ദ് നീധിരിമറുകര, കുടുംബകൂട്ടായ്മ ജനറല്‍ ലീഡര്‍ ബിജു താന്നിയ്ക്കതറപ്പില്‍, സോണ്‍ ലീഡര്‍മാരായ ജിയോ സിറിയക് കരികുളം, സുനില്‍ ഒഴുക്കനാക്കുഴി, പബ്ലിക്ക് അഫയേഴ്‌സ് കമ്മിറ്റി ചെയര്‍മാന്‍ ജോജോ ആളോത്ത്, പള്ളിയോഗം സെക്രട്ടറി ബെന്നി കോച്ചേരി എന്നിവര്‍ പങ്കെടുത്തു.

Advertisment