Advertisment

കുറവിലങ്ങാട് ഇടവകയില്‍ പിതൃദിനാഘോഷം നടത്തി

New Update

കുറവിലങ്ങാട്:  പിതാക്കന്മാര്‍ക്ക് ആദരവും അഭിനന്ദവുമൊരുക്കി മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ത്ഥാടന ഇടവകയില്‍ പിതൃദിനാഘോഷം നടത്തി. ഇടവകയിലെ പിതൃവേദി, മാതൃവേദി യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ദിനാചരണം നടത്തിയത്.

Advertisment

വിവിധ തുറകളിലുള്ള സേവനങ്ങള്‍ക്ക് മാതൃകയായ മാതാപിതാക്കന്മാര്‍ക്കും മക്കള്‍ക്കും സംഗമത്തില്‍ പ്രത്യേക ആദരവും ഉപഹാരങ്ങളും സമ്മാനിച്ചു. എയ്ഞ്ചല്‍ മരിയ കുളപ്പള്ളില്‍, സ്‌നേഹ ജോസ് പറമുണ്ടയില്‍ എന്നിവര്‍ വിദ്യാര്‍ത്ഥി പ്രതിഭ പുരസ്‌കാരം നേടി. കര്‍ഷക ശ്രേഷ്ഠ പുരസ്‌കാരങ്ങള്‍ക്ക് സെബാസ്റ്റ്യന്‍ പുന്നക്കുഴി, മേഴ്‌സി മൈക്കിള്‍ എന്നിവര്‍ അര്‍ഹരായി.

publive-image

സംഘടനാ പ്രവര്‍ത്തക മികവിനുള്ള ഉപഹാരം ബെന്നി കോച്ചേരിക്ക് സമ്മാനിച്ചു. മാതൃകാകത്തോലിക്കാ കുടുംബങ്ങള്‍ക്കുള്ള സമ്മാനങ്ങള്‍ ഡോ. ചാര്‍ലി സെബാസ്റ്റിയന്‍ കോയിക്കലേട്ട്, ഷാജി മണിമല, ബേബി ജോസഫ് പാറേക്കുന്നേല്‍, മേരി മാത്യു പൊങ്ങോലില്‍, ത്രേസ്യാമ്മ ജോസഫ് അറയ്ക്കപറമ്പില്‍, ലൈസാ ജിസ് വടക്കേക്കര, ഏലിയാമ്മ ചാക്കോ ലോന്തിയില്‍, അന്നമ്മ മാത്യു മടുക്കയില്‍ എന്നിവര്‍ നേടി.

പിതൃവേദിയിലേയും മാതൃവേദിയിലേയും മുതിര്‍ന്ന അംഗങ്ങളായ മേരി മാത്യു പോങ്ങോലിയേയും ചാക്കോ മൈലെളുംതൊട്ടിയിലിനേയും ആദരിച്ചു. നവോമി സ്‌നേഹസ്പര്‍ശവും സമ്മാനിച്ചു.

ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തില്‍ സംഗമം ഉദ്ഘാടനം ചെയ്തു. പിതൃവേദി യൂണിറ്റ് പ്രസിഡന്റ് കെ.എം തങ്കച്ചന്‍ കുളപ്പിള്ളില്‍ അധ്യക്ഷത വഹിച്ചു.

മാതൃവേദി ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍. ബെന്‍സി, ബെന്നി കോച്ചേരി, മാതൃവേദി രൂപത പ്രസിഡന്റ് വെറോനിക്ക ജോസഫ് ആര്യപ്പിള്ളില്‍, പിതൃവേദി മേഖല പ്രസിഡന്റ് ഡോ. ചാര്‍ളി സെബാസ്റ്റിയന്‍ കോയിക്കലേട്ട്, പിതൃവേദി യൂണിറ്റ് സെക്രട്ടറി ടോമി പുത്തന്‍കുളം, മാതൃവേദി യൂണിറ്റ് പ്രസിഡന്റ് ജോയിസ് ടോമി എന്നിവര്‍ പ്രസംഗിച്ചു. കലാപരിപാടികളും സ്‌നേഹവിരുന്നം നടന്നു. വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ വിതരണവും നടത്തി.

Advertisment