Advertisment

ചിലപ്പതിക്കാരത്തിന് ദൃശ്യാവിഷ്‌ക്കാരവുമായി ലേബര്‍ ഇന്‍ഡ്യ

New Update

മരങ്ങാട്ടുപിള്ളി:  ചേരരാജ വംശത്തില്‍ പിറന്ന ഇളങ്കോവടികള്‍ രചിച്ച സംഘകാലത്തെ എന്ന് കരുതപ്പെടുന്ന മഹാകാവ്യമായ ചിലപ്പതികാരത്തിന് ദൃശ്യമിഴിവ് നല്‍കി മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്‍ഡ്യ പബ്ലിക് സ്‌കൂള്‍.

Advertisment

publive-image

ഇരുപത്തിയേഴാം സ്‌കൂള്‍ വാര്‍ഷിക ആഘോഷത്തോട് അനുബന്ധിച്ച് അരങ്ങിലേറിയ ചിലപ്പതികാരത്തില്‍ വിവിധ ക്ലാസ്സുകളില്‍ നിന്നായി 45 കുട്ടികളാണ് വേഷമണിഞ്ഞത്. ചിലപ്പതികാരത്തിലെ നായികയായ കണ്ണകിയെ പവിത്രതയുടെയും, സ്‌നേഹത്തിന്റെയും പ്രതീകമായിട്ടാണ് ഈ നൃത്ത ആവിഷ്‌കാരത്തിലൂടെ ലേബര്‍ ഇന്‍ഡ്യ പെര്‍ഫോമിങ് ആര്‍ട്‌സിലെ കുട്ടികള്‍ അവതരിപ്പിച്ചത്.

പുതുതലമുറയ്ക്ക് മുന്‍പില്‍ വളരെ ലളിതമായി ഒരു മഹാകാവ്യത്തെ നൃത്തനാടകരൂപത്തില്‍ ആവിഷ്‌കരിക്കുക എന്ന ശ്രമകരമായ ദൗത്യം ഏറ്റെടുത്തത് കനകദാസ് എന്ന കലാകാരന്‍ ആയിരുന്നു.

publive-image

എസ്. രമേശന്‍ നായര്‍ സംഗീതം പകര്‍ന്നു നല്‍കിയ ഒരുപിടി ഗാനങ്ങളും കോര്‍ത്തിണക്കിയാണ് ചിലപ്പതികാരം വേദിയില്‍ എത്തിയത്. അദ്ധ്യാപകരും, വിദ്യാര്‍ത്ഥികളും അടങ്ങിയ അണിയറ പ്രവര്‍ത്തകര്‍ ഒരു മാസം നീണ്ടു നിന്ന പരിശീലനത്തിന് ശേഷമാണ് ഈ നൃത്താവിഷ്‌കാരം അവതരിപ്പിച്ചത്.

രണ്ടു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ചിലപ്പതികാരത്തിന് ഇതിനോടകം അനേകം ക്ഷണിക്കപ്പെട്ട സ്റ്റേജില്‍ അവതരിപ്പിക്കാനുള്ള ക്ഷണം കിട്ടി കഴിഞ്ഞു.

publive-image

സ്‌കൂള്‍ വാര്‍ഷിക ആഘോഷങ്ങള്‍ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു, പാലാ ഡി.വൈ.എസ്.പി. ഷാജിമോന്‍ ജോസഫ് മുഖ്യാതിഥിയായിരുന്നു, പാലാ ഡി.ഇ.ഒ. ഹരിദാസ് പി.കെ. മുഖ്യപ്രഭാഷണം നടത്തി, ലേബര്‍ ഇന്‍ഡ്യ ഗ്രൂപ്പ് ചെയര്‍മാന്‍ ജോര്‍ജ് കുളങ്ങര ചിലപ്പതികാരം നാടകത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു,

മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സമ്മ സാബു, ലേബര്‍ ഇന്‍ഡ്യ മാനേജിങ് ഡയറക്ടര്‍ രാജേഷ് ജോര്‍ജ് കുളങ്ങര, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുജ കെ ജോര്‍ജ്, ഡയറക്ടര്‍ പ്രൊഫ ലാലി കെ ജോര്‍ജ്, വാര്‍ഡ് മെമ്പര്‍ ജോര്‍ജ് ചെട്ടിയാശ്ശേരില്‍, നിഷ ജോസ് കെ മാണി, സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയായ ഡോ. ഈപ്പന്‍ തോമസ്, പി.ടി.എ. പ്രസിഡന്റ് അഡ്വ സുനില്‍ കുമാര്‍ സിറിയക്, ഡോ. വിപിന്‍ എസ് തുടങ്ങിയവര്‍ സംസാരിച്ചു.

Advertisment