Advertisment

എം.എസ്.എഫ് സംസ്ഥാന സമ്മേളനം: ദക്ഷിണ കേരളത്തിൽ നിന്ന് 2500 പ്രതിനിധികൾ പങ്കെടുക്കും

author-image
അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update

കോട്ടയം:  'ഗതകാലങ്ങളുടെ പുനർവായന പോരാട്ടമാണ്' എന്ന പ്രമേയത്തിൽ നവംബർ 15, 16, 17 തിയ്യതികളിൽ കോഴിക്കോട് വെച്ച് നടക്കുന്ന എം.എസ്.എഫ് സംസ്ഥാന സമ്മേളനം 'വിദ്യാർത്ഥി വസന്ത'ത്തിൽ ദക്ഷിണ കേരളത്തിൽ നിന്നും 2500 പ്രധിനിധികളെ പങ്കെടുപ്പിക്കാൻ ദക്ഷിണ കേരള നേതൃസംഗമം തീരുമാനിച്ചു.

Advertisment

publive-image

സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങൾക്കായി ജില്ലാ കൺവെൻഷനുകൾ ഒക്ടോബർ 12നകം പൂർത്തിയാകും. തുടർന്ന് സംസ്ഥാന ഭാരവാഹികൾ നയിക്കുന്ന പ്രചരണ ജാഥ മണ്ഡലം തലങ്ങളിൽ പര്യടനം നടത്തും. സമ്മേളന പ്രചരണാർത്ഥം വിവിധ ഘടകങ്ങളിൽ പ്രമേയാവതരണ പൊതുയോഗങ്ങൾ, ചരിത്ര സെമിനാറുകൾ, ചിത്രപ്രദർശനങ്ങൾ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കും.

കോട്ടയം ലീഗ് ഹൗസിലെ ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഷബീർ ഷാജഹാന്റെ അധ്യക്ഷതയിൽ നടന്ന ദക്ഷിണ കേരള നേതൃസംഗമം മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഹാജി പി.എച്ച് അബ്ദുൽ സലാം ഉത്ഘാടനം ചെയ്തു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ്‌ മിസ്ഹബ് കീഴരിയൂർ മുഖ്യപ്രഭാഷണം നടത്തി.

എസ്.റ്റി.യു കോട്ടയം ജില്ലാ പ്രസിഡന്റും മുസ്‌ലിം ലീഗ് സംസ്ഥാന കൗൺസിലംഗവുമായ അസീസ് കുമാരനല്ലൂർ, കെ.കെ കൊച്ചുണ്ണി, എം.എസ്.എഫ് സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ അംജത് കുരീപ്പള്ളി, കെ.എസ് ബാദുഷ, അനീസ് മുഹമ്മദ്‌, ഇജാസ് കായംകുളം, അബ്ദുള്ള കാരുവള്ളി, ഷഹബാസ് കാട്ടിലാൻ, റമീസ് മൂവാറ്റുപുഴ, മുഹമ്മദ്‌ ജിഫ്രി എന്നിവർ പ്രസംഗിച്ചു.

എം.എസ്.എഫ് കോട്ടയം ജില്ലാ പ്രസിഡന്റ്‌ ബിലാൽ റഷീദ് സ്വാഗതവും തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ ഷെഫീഖ് വഴിമുക്ക് നന്ദിയും പറഞ്ഞു.

Advertisment