Advertisment

അശരണര്‍ക്കൊപ്പം ഓണമാഘോഷിച്ച് മാണി സി കാപ്പന്‍

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ:   ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ അശരണര്‍ക്കൊപ്പമാണ് ഇത്തവണയും ഓണം ആഘോഷിച്ചത്. ഭാര്യ ആലീസ്, മകള്‍ ദീപ, കൊച്ചു മക്കള്‍, സഹോദരങ്ങളായ ചെറിയാന്‍ സി കാപ്പന്‍, ഡോ തോമസ് സി കാപ്പന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ പ്രസാദ് പെരുമ്പള്ളി, പാര്‍ട്ടി നേതാക്കള്‍, മുന്നണി നേതാക്കള്‍ എന്നിവര്‍ക്കൊപ്പമാണ് ചെത്തിമറ്റത്ത് സ്‌നേഹഗിരി സിസ്റ്റേഴ്‌സ് നടത്തുന്ന ദൈവദാന്‍ സെന്ററില്‍ എത്തിയത്.

Advertisment

publive-image

അശരണരോട് ക്ഷേമം അന്വേഷിച്ചും ഭക്ഷണം വിളമ്പി നല്‍കിയും ഒരു മണിക്കൂറോളം ചെലവൊഴിച്ചശേഷമാണ് കാപ്പന്‍ ഭക്ഷണത്തിനിരുന്നത്. എല്ലാ വര്‍ഷവും ഓണത്തിന് അശരണര്‍ക്കൊപ്പമാണ് കാപ്പന്‍ ഓണം ആഘോഷിക്കാറുള്ളത്. തുടര്‍ന്ന് മരിയസദനത്തില്‍ നടന്ന ഓണാഘോഷത്തിലും പങ്കാളിയായി.

publive-image

 

Advertisment