Advertisment

മാണി സി കാപ്പന്റെ പര്യടനത്തിന് നാളെ തുടക്കം

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ:  മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിന് നാളെ (14/09/2019) തുടക്കമാകും. തലപ്പലം പഞ്ചായത്തിലെ പനയ്ക്കപ്പാലത്ത് രാവിലെ ആരംഭിക്കുന്ന പര്യടനം കളത്തൂക്കടവില്‍ 11:15ന് സമാപിക്കും. തലനാട് പഞ്ചായത്തിലെ പര്യടനം 11:30ന് ശ്രായത്ത് ആരംഭിച്ച് 3:30 ന് തലനാട് ജംഗ്ഷനില്‍ സമാപിക്കും.

തുടര്‍ന്ന് മൂന്നിലവ് പഞ്ചായത്തിലെ പര്യടനം 3:45ന് കൂട്ടക്കല്ലില്‍ ആരംഭിച്ചു 6:15 ന് മൂന്നിലവില്‍ സമാപിക്കും. മറ്റന്നാള്‍ ഭരണങ്ങാനം, മേലുകാവ്, കടനാട് പഞ്ചായത്തുകളില്‍ മാണി സി കാപ്പന്‍ പര്യടനം നടത്തും.

Advertisment