Advertisment

പാലായുടെ ഹൃദയം കവര്‍ന്ന് മാണി സി കാപ്പന്റെ പ്രയാണം

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ:  ഇടതു മുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ ഇന്നലെ രാവിലെ ഇളംതോട്ടം പളളിയില്‍ കുര്‍ബാന കണ്ടശേഷമാണ് പ്രചാരണ പരിപാടിക്ക് തുടക്കമിട്ടത്. മുത്തോലി പഞ്ചായത്തിലെ സ്ഥാപനങ്ങളില്‍ നേരില്‍ ചെന്ന് വോട്ടഭ്യര്‍ത്ഥിക്കുന്ന പരിപാടിയാണ് ഇന്നലെ പ്രധാനമായും നടന്നത്.

publive-image

തുടര്‍ന്നു ഭരണങ്ങാനം വട്ടോളിയില്‍ നടന്ന പെനാല്‍റ്റി ഷൂടൗട്ട് മത്സരത്തില്‍ കിക്കെടുത്ത് കാണികളെ കൈയ്യിലെടുത്തു. വിവിധ സ്ഥലങ്ങളില്‍ നടന്ന കണ്‍വന്‍ഷനുകളിലും കമ്മിറ്റികളും പങ്കെടുത്തശേഷം രാത്രി വൈകിയാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സമാപിച്ചത്.

Advertisment