Advertisment

മാനസാന്തരപ്പെടുന്ന കുറ്റവാളികളെ മുഖ്യധാരയില്‍ കൊണ്ടുവരാന്‍ പൊതു സമൂഹം തയ്യാറാവണം: മാണി സി കാപ്പന്‍

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ:  സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ മൂലമാണ് പലരും ജയിലാകുന്നതെന്ന് മാണി സി കാപ്പന്‍ അഭിപ്രായപ്പെട്ടു. മാനസാന്തരപ്പെടുന്നവരെ മുഖ്യധാരയില്‍ കൊണ്ടു വരുവാന്‍ സമൂഹത്തിന് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Advertisment

publive-image

മീനച്ചില്‍ സബ് ജയിലില്‍ സംഘടിപ്പിച്ച ജയില്‍ ക്ഷേമദിനാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എല്‍ എ. ഇതിനു പൊതു സമൂഹം തയ്യാറാകണമെന്നും കാപ്പന്‍ നിര്‍ദ്ദേശിച്ചു.

മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ അധ്യക്ഷത വഹിച്ചു. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് പി എ സിറാജുദ്ദീന്‍, പി യു തോമസ്, പി വിജയന്‍, ഫാ. മാത്യു പുതിയിടത്ത്, ലക്ഷ്മി, റ്റി വി ശ്രീനിവാസന്‍, ശിവാനന്ദന്‍ എസ്, എ സി രാജേഷ് എന്നിവര്‍ പ്രസംഗിച്ചു. പി യു തോമസ് സമ്മാനദാനം നിര്‍വ്വഹിച്ചു.

Advertisment