Advertisment

പരിസ്ഥിതിയെ തകർക്കുന്ന പാറമടകൾ അനുവദിക്കുകയില്ല: മാണി സി കാപ്പൻ

New Update

പാലാ:  പരിസ്ഥിതിയെ നശിപ്പിച്ചു കൊണ്ട് പുതിയ പാറമടകൾ അനുവദിക്കുകയില്ലെന്നു മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. പുതിയ പാറമടകൾ തുറക്കാനുള്ള നീക്കത്തെ ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment

publive-image

രാമപുരം, കയ്യൂർ, തലനാട്, മൂന്നിലവ് എന്നിവിടങ്ങളിെലെ പാറമടകൾക്ക് അനുമതി നൽകരുതെന്ന് എം എൽ എ ആവശ്യപ്പെട്ടു.

മീനച്ചിൽ റിവർവാലി പദ്ധതിയുടെ ഭാഗമായി തലനാട്ടിൽ പുതിയ അണെക്കെട്ട് നിർമ്മിക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. മീനച്ചിൽ റിവർവാലി പദ്ധതി കേരളത്തിന് ബാധ്യത വരുത്തി വച്ച പദ്ധതിയാണ്. പ്രായോഗികമല്ലാത്ത പദ്ധതിയാണ് വിഭാവനം ചെയ്തിരുന്നതെന്നും കാപ്പൻ ചൂണ്ടിക്കാട്ടി.

തലനാടുപോലെ പാരിസ്ഥിതികമായ ദുർബല പ്രദേശത്ത് ഡാം കൊണ്ടുവരാനുള്ള വിവരക്കേട് ഇടതുസർക്കാർ ചെയ്യുകയില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു.

Advertisment