Advertisment

പ്രഥമ പരിഗണന പാലായ്ക്ക്: മാണി സി കാപ്പൻ എം എൽ എ. പൂച്ചെണ്ടുകൾക്കു പകരം പഠനോപകരണങ്ങൾ സ്വീകരിക്കുന്ന പദ്ധതിക്ക് തുടക്കമായി

New Update

പാലാ:  പാലാക്കാണ് പ്രഥമ പരിഗണനയെന്നും ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുള്ള പാലാക്കാരുടെ നല്ല മനസാണ് ഷാളും പൂച്ചെണ്ടും ഉപേക്ഷിക്കാനുള്ള തന്റെ തീരുമാനത്തിന് ലഭിച്ച പിന്തുണയെന്നും മാണി സി കാപ്പൻ എം എൽ എ പറഞ്ഞു.

Advertisment

ഇക്കാര്യത്തിൽ തന്റെ തീരുമാനം ശരിയാണെന്നു തെളിയിക്കുന്നതാണ് പദ്ധതിക്കു ലഭിക്കുന്ന വർദ്ധിച്ച പിന്തുണയെന്നും എം എൽ എ ചൂണ്ടിക്കാട്ടി.

publive-image

പൂച്ചെണ്ടുകൾക്കു പകരം പഠനോപകരണങ്ങൾ സ്വീകരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പാലാ സെന്റ് തോമസ് കോളജ് ബി എസ് സി ഫിസിക്സ് ആലുംനി മീറ്റിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിർധനരായ വിദ്യാർത്ഥികൾക്കു സഹായമായിട്ടല്ല, സമ്മാനമായിട്ടാണ് പഠനോപകരണങ്ങൾ സമ്മാനിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പാലാ മണ്ഡലത്തിൽ പഠനോപകരണങ്ങൾക്ക് ബുദ്ധിമുട്ടുന്ന ഒരു വിദ്യാർത്ഥിയും ഉണ്ടാവരുതെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

പി ജി അനിൽ പ്രസാദ് അധ്യക്ഷത വഹിച്ചു. എം എം ജോർജ്, കുര്യാച്ചൻ, ഡോ ഐസൺ വി വഞ്ചിപ്പുരയ്ക്കൽ, ഡിജോ കാപ്പൻ, അലക്സ് മേനാംപറമ്പിൽ, ഷാജി തോമസ്, രാജു ടി കെ, ജോഷി വട്ടക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.

ആലുംനി അംഗവും എൻടാബ് ചെയർമാനുമായ ഷാജി തോമസിനെ മാണി സി കാപ്പൻ ചടങ്ങിൽ ആദരിച്ചു. പഠനോപകരണങ്ങൾ രാജു ടി കെയിൽനിന്നും മാണി സി കാപ്പൻ ഏറ്റുവാങ്ങി.

Advertisment