Advertisment

പാലായിലെ മിനിസിവില്‍ സ്‌റ്റേഷനില്‍ മാലിന്യക്കൂമ്പാരം

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ:  മിനിസിവില്‍ സ്‌റ്റേഷന്‍ മാലിന്യ നിക്ഷേപകേന്ദ്രമായി. മിനി സിവില്‍ സ്‌റ്റേഷന്റെ വിവിധ ഭാഗങ്ങളില്‍ ആക്രി സാധനങ്ങള്‍, ഭക്ഷണപ്ലാസ്റ്റിക് സാധനങ്ങളുടെ കൂമ്പാരമാണ്. ഒടിഞ്ഞ കമ്പി പ്ലാസ്റ്റിക് കസേരകള്‍, നശിച്ചുപോയ ഫര്‍ണിച്ചറുകളുടെ ഭാഗങ്ങള്‍ മുതലായവ വിവിധ കേന്ദ്രങ്ങളില്‍ കൂട്ടിയിട്ടിരിക്കുകയാണ്.

Advertisment

publive-image

വിവിധ സര്‍വ്വീസ് സംഘടനകളുടെ പോസ്റ്ററുകള്‍ പതിപ്പിച്ച് സിവില്‍ സ്‌റ്റേഷന്റെ ഉള്‍ഭാഗത്തെ ഭിത്തികള്‍ വികൃതമാക്കിയ നിലയിലാണ്. സര്‍വ്വീസ് സംഘടനകളുടെ ചടങ്ങുകള്‍ കഴിഞ്ഞിട്ടു മാസങ്ങള്‍ കഴിഞ്ഞ പോസ്റ്ററുകള്‍, ബോര്‍ഡുകള്‍ മുതലായവ പലയിടത്തും കൂട്ടി വച്ചിരിക്കുകയാണ്. എല്ലാ നിലകളിലും സംഘടനാ പോസ്റ്ററുകളും ബോര്‍ഡുകളും വച്ച് അലങ്കോലപ്പെടുത്തിയിരിക്കുകയാണ്.

ഭക്ഷണ അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വലിച്ചെറിയുന്നതിനാല്‍ എലി, പാറ്റ തുടങ്ങിയ ജീവികളും ഏറെയുണ്ട്. ഈയിടെ കെണിവച്ച് എലിയെ പിടിച്ചിരുന്നു. എന്നാല്‍ എലികള്‍ വരാനുള്ള സാഹചര്യം ഇപ്പോഴും നില നില്‍ക്കുകയാണ്. ലിഫ്റ്റിനോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ പൊട്ടിത്തകര്‍ന്ന ഫര്‍ണിച്ചറുകളും മറ്റും കൂട്ടി ഇട്ടിരിക്കുകയാണ്.

ശുചി മുറികളിലുള്‍പ്പെടെ മാലിന്യം വലിച്ചു വാരിയിട്ടിട്ടുണ്ട്. മിനി സിവില്‍ സ്‌റ്റേഷനിലെ മാലിന്യങ്ങള്‍ ഉടന്‍ മാറ്റി വൃത്തിയാക്കണമെന്ന് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ അധികൃതരോട് ആവശ്യപ്പെട്ടു. പൊതു സ്ഥാപനത്തിന്റെ ഭിത്തികളിലും മറ്റും സ്ഥാപിച്ചിരിക്കുന്ന പോസ്റ്ററുകള്‍, ബോര്‍ഡുകള്‍ മുതലായവ ഉടനടി നീക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു.

ഇതു സംബന്ധിച്ചു ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. എബി ജെ. ജോസ് അധ്യക്ഷത വഹിച്ചു. സാംജി പഴേപറമ്പില്‍, ബിനു പെരുമന, അനൂപ് ചെറിയാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisment