Advertisment

വീട്ടുവളപ്പില്‍ കഞ്ചാവ് ചെടികൾ വളർത്തിയ കുറ്റത്തിന് പാലാ സ്വദേശിക്ക് അഞ്ച് വർഷം തടവും 50000 രൂപ പിഴയും

author-image
സാബു മാത്യു
New Update

പാലാ:  വീട്ടുവളപ്പില്‍ കഞ്ചാവ് ചെടികൾ നട്ട് വളർത്തിയ കുറ്റത്തിന് പാലാ നെച്ചിപ്പുഴൂര്‍ സ്വദേശിക്ക് അഞ്ച് വർഷം കഠിന തടവും 50000 രൂപ പിഴ അടയ്ക്കാനും കോടതി വിധി. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി തടവ് അനുഭവിക്കണം.

Advertisment

നെച്ചിപ്പുഴൂര്‍ ഉറുമ്പിൽ വീട്ടിൽ കുഞ്ഞൻ മകൻ ജഗനാഥൻ എന്നയാളെയാണ്‌ വീട്ടുവളപ്പിൽ 14 cm മുതൽ 29 cm വരെയുള്ള ആറ് കഞ്ചാവ് ചെടികൾ നട്ട് വളർത്തിയ കുറ്റത്തിന് തൊടുപുഴ എന്‍ ഡി പി എസ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.

2017 ഫെബ്രുവരി 23 ന് പാല ഇ ആര്‍ ഓയിലെ എക്സൈസ് ഇൻസ്പക്ടർ ആയിരുന്ന കെ.സന്തോഷ് കുമാർ കണ്ടു പിടിച്ച കേസിലാണ് വിധി. കേസിൽ എട്ടു പേരെ വിസ്തരിച്ചു. 19 ഡോക്യുമെന്റ്സ് മാർക്ക് ചെയ്തു. രണ്ട് മെറ്റീരിയല്‍ ഒബ്ജക്ട്സ് തെളിവിലേക്കായി ഹാജരാക്കി.

എക്സൈസ് ഇൻസ്പ്പെക്ടർ സിറിൽ കെ മാത്യു അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം നല്കി.കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ബി.രാജേഷ് ഹാജരായി കേസ് നടത്തി.

Advertisment