Advertisment

പാലായില്‍ റോഡ് നവീകരണത്തിന് 3 കോടി 20 ലക്ഷം രൂപ അനുവദിച്ചു

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ:  റോഡ് പുനര്‍നിര്‍മ്മാണത്തിന് സര്‍ക്കാര്‍ മൂന്നു കോടി 20 ലക്ഷം അനുവദിച്ചതായി മാണി സി കാപ്പന്‍ എം എല്‍ എ അറിയിച്ചു. പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ പുനര്‍ നിര്‍മ്മിക്കുന്നതിനായിട്ടാണ് സര്‍ക്കാര്‍ തുക അനുവദിച്ചത്.

Advertisment

publive-image

പാലാ ജനറല്‍ ആശുപത്രി റോഡ് (25ലക്ഷം), കരൂര്‍പയപ്പാര്‍ റോഡ് (24 ലക്ഷം), ഏരിമറ്റംപടി ഏഴാച്ചേരി കുരിശുപള്ളി റോഡ് (21 ലക്ഷം), കോണിപ്പാട് മങ്കൊമ്പ് റോഡ് (19 ലക്ഷം), പ്രവിത്താനം മങ്കര മാര്‍ക്കറ്റ് റോഡ് ( 26 ലക്ഷം), വല്യാത്ത് നീലൂര്‍ റോഡ് ( 70 ലക്ഷം),

കൂത്താട്ടുകുളം രാമപുരം റോഡ് ( 8 ലക്ഷം), ചെങ്കല്ലേപ്പള്ളി തച്ചുപുഴ റോഡ് (10 ലക്ഷം), ഇളംങ്കുളം ഇല്ലിക്കോണ്‍ റോഡ് ( 17 ലക്ഷം), ഇളംങ്കുളം നിരപ്പത്ത് ചര്‍ച്ച് റോഡ് (8 ലക്ഷം), തോപ്പില്‍പടി തച്ചപ്പുഴ റോഡ് ( 14 ലക്ഷം),

രാമപുരം കടമ്പനാട്ടു വാതിക്കല്‍ കിഴിതിരി റോഡ് (8 ലക്ഷം), ഇളംങ്കുളം തമ്പലക്കാട് റോഡ് ( 20 ലക്ഷം), വാകക്കാട് തഴയ്ക്കവയല്‍ ഞണ്ടുകല്ല് റോഡ് (50ലക്ഷം) എന്നീ റോഡുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ തുക അനുവദിച്ചിരിക്കുന്നത്.

ശബരിമല തീര്‍ത്ഥാടനം തുടങ്ങുന്നതിനു മുമ്പായി റോഡുകളുടെ പുനര്‍നിര്‍മ്മാണ പണികള്‍ പൂര്‍ത്തീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി എം എല്‍ എ പറഞ്ഞു.

സര്‍ക്കാര്‍ പിന്തുണയോടുകൂടി കൂടുതല്‍ ജനക്ഷേമപദ്ധതികള്‍ ഉടനടി നടപ്പില്‍ വരുത്താന്‍ നടപടികള്‍ സ്വീകരിച്ചു വരുന്നതായി മാണി സി കാപ്പന്‍ വ്യക്തമാക്കി.

Advertisment