Advertisment

മലയാളം മില്ലിന് പുതിയ നേതൃത്വം

New Update

കോട്ടയം: ഇന്റഗ്രേറ്റഡ് പവർലൂമിന് പുതിയ ഭരണസമതി നിലവിൽ വന്നു. ഇത്തവണ പ്രത്യേകത എന്തെന്നാൽ യുവത്വമാണ് നേതൃത്വം നല്കുന്നത് എന്നതാണ്. പവർലൂമിന്റെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത് ബ്ലോക്ക് പഞ്ചായത്തംഗമായ ജോയിസ് കൊറ്റത്തിലാണ്.

Advertisment

publive-image

സ്വന്തമായി കോട്ടൺ ഉല്പ്പന്നങ്ങൾ വിപണിയിലെത്തിച്ചു പ്രസ്ഥാനത്തെ കരകയറ്റുക എന്നതാണ് പുതിയ ഭരണസമതിയുടെ ലക്ഷ്യമെന്ന് ചെയർമാൻ വ്യക്തമാക്കി. നിലവിൽ പരിതാപകരമായ അവസ്ഥയിലാണ് പ്രസ്ഥാനം. ശമ്പളകുടിശ്ശിക ഉണ്ടെങ്കിലും തൊഴിലാളികളുടെ സഹകരണമാണ് പ്രതീക്ഷയെന്ന് ജോയിസ് പറഞ്ഞു.

publive-image

നൂറോളം ജീവനക്കാരാണ് സ്ഥാപനത്തിൽ ഉള്ളത്. ഏഴേക്കറോളം സ്ഥലം സ്വന്തമായി ഉള്ള മലയാളം മിൽസിന്റെ പ്രവർത്തനം രണ്ടായിരത്തി രണ്ടിൽ ആരംഭിച്ചതാണ്.

ഇരുന്നൂറ്റി മുപ്പതോളം മിഷണറികളിൽ നൂറ്റമ്പതോളം ആധുനികവത്ക്കരിച്ചതാണ്. ദിവസേന രണ്ടായിരം മീറ്ററോളം തുണി ഉദ്പാദിപ്പിക്കാൻ ശേഷിയുള്ള കോട്ടൺ മില്ലാണിത്.

publive-image

ഭരണസമതിയിലേക്ക് വൈസ് ചെയർമാനായി പ്രദീപ്കുമാർ കെ.പിയും തിരഞ്ഞെടുക്കപ്പെട്ടു.

മെറ്റ് അംഗങ്ങൾ, ആലീസ് സിബി, ജോസ് ഉറുമ്പിൽ, ലിസമ്മ ബേബി, സരസമ്മ കെ.കെ, മനോജ് പള്ളിക്കത്തോട് തുടങ്ങിയവർ തിരഞ്ഞെടുക്കപ്പെട്ടു.

publive-image

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ,ഹാൻഡ്ലൂമിന്റെയും പിന്തുണ ഉണ്ടെങ്കിൽ നല്ല രീതിയിൽ വ്യവസായം വളർത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ എന്ന് ചെയർമാൻ പറഞ്ഞു. സർക്കാരിൽ നിന്ന് ഒന്നേമുക്കാൽ കോടി രൂപ അനുവദിച്ചത് ലഭിക്കുവാനുമുണ്ട്.

പുതിയഭരണസമതിയിലും ചുറുചുറുക്കുള്ള നേതൃത്വത്തിലും പ്രതീക്ഷയോടെ തൊഴിലാളികളും കാത്തിരിക്കുന്നു.

Advertisment