പാലാ: കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍ കുഞ്ഞച്ചന്‍റെ തീര്‍ഥാടന കേന്ദ്രമായ രാമപുരം പള്ളിയുടെ ഫൊറോന പള്ളിയുടെ പ്രവേശന കവാടത്തില്‍ സ്ഥിതി ചെയ്യുന്ന വാദ്യപ്പുര തകര്‍ന്നു. വാദ്യപ്പുരയുടെ ഒരു ഭാഗം മഴയില്‍ തകര്‍ന്നു വീഴുകയായിരുന്നു.
കുഞ്ഞച്ചന്‍റെ കാലത്ത് ദളിതരെ പഠിപ്പിക്കാനായി അദ്ദേഹം ഉപയോഗിച്ചിരുന്നത് ഈ കെട്ടിടമാണെന്ന് പറയുന്നു.