Advertisment

കോട്ടയം സഹോദയ കായികോത്സവം ലേബര്‍ ഇന്‍ഡ്യയില്‍

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

മരങ്ങാട്ടുപിള്ളി:  ആറാമത് സി. ബി. എസ്. ഇ. കോട്ടയം സഹോദയ കായികമേള മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്‍ഡ്യ ഗുരുകുലം പബ്ലിക് സ്‌കൂള്‍ സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 1,2 തീയതികളില്‍ നടക്കും. കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളില്‍ നിന്നായി 60 സ്‌കൂളുകള്‍ മേളയില്‍ മാറ്റുരക്കും.

Advertisment

14 വയസ്സ്, 16 വയസ്സ്, 19 വയസ്സ് എന്നീ മൂന്നു വിഭാഗങ്ങളിലായി 1300 ഓളം കുട്ടികള്‍ കായികമേളയില്‍ പങ്കെടുക്കും. ലേബര്‍ ഇന്‍ഡ്യയിലെ 400 മീറ്റര്‍, 200 മീറ്റര്‍ ട്രാക്കുകളോടുകൂടിയ രണ്ട് സ്റ്റേഡിയങ്ങളിലായാണ് കായികമേള നടക്കുക.

publive-image

ചൊവ്വാഴ്ച രാവിലെ 8 മണിക്ക് മത്സരങ്ങള്‍ ആരംഭിക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് മാര്‍ച്ച് പാസ്റ്റോടു കൂടി രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന കായികമേളക്ക് തുടക്കമാവും.

കോട്ടയം സഹോദയ പ്രസിഡന്റ് ബെന്നി ജോര്‍ജ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ലേബര്‍ ഇന്ത്യ ഗ്രൂപ്പ് ചെയര്‍മാന്‍ ജോര്‍ജ് കുളങ്ങര മേള ഉദ്ഘാടനം ചെയ്യും, ലേബര്‍ ഇന്‍ഡ്യ സ്‌കൂള്‍ മാനേജിങ് ഡയറക്ടര്‍ രാജേഷ് ജോര്‍ജ് കുളങ്ങര ആമുഖപ്രസംഗം നടത്തും, കോട്ടയം സഹോദയ സെക്രട്ടറി ഫാ: ഷിജു പാറത്താനം കായിക താരങ്ങള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും, എം. ജി. യൂണിവേഴ്‌സിറ്റി മുന്‍ രജിസ്ട്രാര്‍ ഡോ. ജോസ് ജെയിംസ് മേളയുടെ കൊടി ഉയര്‍ത്തും.

സി.ബി.എസ്.ഇ. സ്‌കൂള്‍ മാനേജ്‌മെന്റ് അസ്സോസിയേഷന്‍ വൈസ് പ്രസിഡന്റ് കെ.എം. ഹാരിസ്, പി.എസ്. അബ്ദുല്‍ നാസര്‍, കോട്ടയം സഹോദയ വൈസ് പ്രസിഡന്റ് ആര്‍.സി. കവിത, ജോയിന്റ് സെക്രട്ടറി റോയി തോമസ്, ട്രഷറര്‍ ഫ്രാങ്ക്ളിന്‍ മാത്യു, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുജ കെ. ജോര്‍ജ്, ഡയറക്ടര്‍ ലാലി കെ ജോര്‍ജ്, അഡ്വ.സുനില്‍ സിറിയക് തുടങ്ങിവര്‍ ആശംസകള്‍ അര്‍പ്പിക്കും.

Advertisment