Advertisment

കോവിഡ് കാലത്തെ അലസതയെ അതിജീവിച്ച്‌, അതിജീവനത്തിന്റെ വാക്കുകൾ - ഓൺലൈൻ പ്രസംഗ മത്സര പരമ്പര അവസാനിച്ചു

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

കാഞ്ഞിരപ്പള്ളി:  കോവിഡ് ഭീതിയെതുടർന്ന് മാർച്ച് ആദ്യ വാരങ്ങളിൽ ആരംഭിച്ച അവധിക്കാലം ഫലപ്രദമാക്കാൻ കാഞ്ഞിരപ്പള്ളി രൂപത എസ്. എം. വൈ. എം നാലു മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച വേർഡ്സ് ഓഫ് സർവൈവൽ എന്ന ഓൺലൈൻ പ്രസംഗ മത്സര പരമ്പര അവസാനിച്ചു.

Advertisment

മാർച്ച് 15 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ 15 പ്രസംഗങ്ങളാണ് കുട്ടികൾ കാണാതെ പഠിച്ച്‌ ഓൺലൈനിലൂടെ അവതരിപ്പിച്ചത്.

publive-image

ലോകചരിത്രത്തിൽ മനുഷ്യൻ അനുഭവിച്ച പ്രധാന പ്രതിസന്ധികളും അവയുടെ അതിജീവന ചരിത്രവുമാണ് 15 പ്രസംഗങ്ങൾക്കും വിഷയമായത്. യുവജനങ്ങൾ ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിൽ പ്രസംഗങ്ങൾ തയ്യാറാക്കി മത്സരാർത്ഥികൾക്ക് വാട്സാപ്പിലൂടെ അയച്ചു നൽകിയാണ് കുട്ടികളെ പ്രസംഗത്തിന് ഒരുക്കിയത്.

ഇതിനായി പ്രത്യേകം വാട്സ്ആപ്പ് ഗ്രൂപ്പ് തയ്യാറാക്കിയിരുന്നു. ചരിത്രവും മഹാന്മാരുടെ ചിന്തകളും അതിജീവനത്തിന്റെ കഥകളും അടങ്ങിയ ഓരോ പ്രസംഗവും ആവേശത്തോടെയാണ് കുട്ടികൾ ഏറ്റെടുത്തത്.

ഒരു ദിവസം അഞ്ചു മിനിറ്റ് ദൈർഘ്യമുള്ള ഒരു പ്രസംഗം മനഃപാഠമാക്കി പ്രസംഗമികവോടെ രൂപത എസ്.എം.വൈ.എം കേന്ദ്രത്തിലേക്ക് ഓൺലൈനായി അയച്ചു നൽകിയപ്പോൾ മികച്ചവ ഏതെന്നു വിലയിരുത്താൻ സംഘാടകസമിതി നന്നായി ക്ലേശിച്ചു. പ്രസംഗമത്സരത്തിൽ വിവിധ സ്ഥലങ്ങളിൽനിന്നായി 51 കുട്ടികൾ പങ്കെടുത്തു.

മലയാളം വിഭാഗത്തിൽ ഏയ്ഞ്ചൽ റോജി വണ്ടൻപത്താൽ ഒന്നാം സ്ഥാനവും, ജോ ബാസ്റ്റിൻ പൂവരണി രണ്ടാം സ്ഥാനവും, ടോം സാജു പൊടിമറ്റം മൂന്നാം സ്ഥാനവും കരസ്ഥമാക്കിയപ്പോൾ, ഇംഗ്ലീഷ് വിഭാഗത്തിൽ ലെയ സെബാസ്റ്റ്യൻ പഴയിടം ഒന്നാം സ്ഥാനവും , നോയ യോഹന്നാൻ കൊച്ചുതോവാള രണ്ടാം സ്ഥാനവും അലോക മരിയ മുറിഞ്ഞപുഴ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഇംഗ്ലീഷ് , മലയാളം എന്നീ രണ്ടു വിഭാഗങ്ങൾക്കും ഒന്നാം സമ്മാനം 3000 രൂപ, രണ്ടാം സമ്മാനം 2000 രൂപ, മൂന്നാം സമ്മാനം1000 രൂപ എന്നിങ്ങനെയാണ് സമ്മാനങ്ങൾ. ഏയ്ഞ്ചൽ റോജി, ലെയ സെബാസ്റ്റ്യൻ, നോയ യോഹന്നാൻ എന്നിവർ ഓവറോൾ ട്രോഫികൾക്കും അർഹരായി.

പങ്കെടുത്തവർക്കെല്ലാം ആകർഷകമായ പ്രോത്സാഹന സമ്മാനങ്ങൾ എസ്. എം. വൈ. എം ഒരുക്കിയിട്ടുണ്ട്.

ഓരോ ദിവസത്തെയും തിരഞ്ഞെടുക്കപ്പെട്ട പ്രസംഗങ്ങൾ കാഞ്ഞിരപ്പള്ളി രൂപത എസ്. എം.വൈ. എം ഔദ്യോഗിക യൂട്യൂബ് ചാനൽ ആയ നസ്രാണി യുവശക്തി യിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഇതിൽ പങ്കെടുത്തവർക്കുള്ള രണ്ടാംഘട്ട സ്റ്റേജ് മത്സരം പിന്നീട് നടക്കും.

Advertisment