Advertisment

മാധ്യമപ്രവർത്തകൻ സുനിൽ പാലായ്ക്ക് സ്വീകരണം നൽകി

New Update

പാലാ:  മാധ്യമപ്രവർത്തകൻ സുനിൽ പാലായ്ക്ക് 753-ാം നമ്പർ പാലാ ടൗൺ എസ്. എൻ. ഡി.പി. ശാഖയിൽ ഇന്നലെ സ്വീകരണം നൽകി.

Advertisment

പാലാ നഗരസഭാ വക ചിൽഡ്രൻസ് പാർക്കിന് മഹാകവി കുമാരനാശാന്റെ പേരിടുന്ന കാര്യത്തിൽ നടത്തിയ ഇടപെടലുകളെ മാനിച്ചാണ് സ്വീകരണമൊരുക്കിയത്.

publive-image

ശാഖാ ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനത്തിൽ പ്രസിഡന്റ്‌ പി.ജി. അനിൽകുമാർ സുനിൽ പാലായ്ക്ക് പുരസ്ക്കാരം സമ്മാനിച്ചു.

publive-image

ശാഖാ സെക്രട്ടറി ബിന്ദു മനത്താനത്ത് , വൈസ് പ്രസിഡന്റ് പി.ആർ. നാരായണൻ കുട്ടി അരുൺ നിവാസ് , പാലാ ജനമൈത്രി പോലീസ് സി.ആർ.ഒ. ആയ അസി. സബ് ഇൻസ്പെക്ടർ ബിനോയി തോമസ്, കേരളകൗമുദി അസി. സർക്കുലേഷൻ മാനേജർ എ.ആർ. ലെനിൻ മോൻ, ശാഖാ നേതാക്കളായ കെ. ആർ. സൂരജ് പാലാ കെ.ഗോപി, കെ.കെ. നാരായണൻ, ലാലു വടക്കൻ പറമ്പിൽ, ബിജു വെള്ളാപ്പാട്, സതീശൻ തറപ്പേൽ പറമ്പിൽ സുകുമാരൻ കുഴിവേലിൽ, മിനി വിജയൻ തുടങ്ങിയവർ ആശംസകൾ നേർന്നു. സുനിൽ പാലാ മറുപടി പ്രസംഗം നടത്തി.

Advertisment