Advertisment

തിരുവഞ്ചൂർ വൃദ്ധസദനത്തിലെ ക്രിസ്തുമസ് ആഘോഷം

New Update

തിരുവഞ്ചൂർ:  നീറിക്കാട് സെന്റ് മേരീസ് എൽ.പി സ്കൂളിന്റെ നേതൃത്വത്തിൽ തിരുവഞ്ചൂർ വൃദ്ധസദനത്തിൽ സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷങ്ങൾ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ ജോയിസ് കൊറ്റത്തിലിന്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മോളി തോമസ് ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

നീറിക്കാട് സെന്റ് മേരീസ് പള്ളി വികാരി ഫാ.എബി വടക്കേക്കര മുഖ്യസന്ദേശം നല്കി.വൃദ്ധസദനത്തിലെ മുതിർന്ന അംഗം ശാരദാമ്മ കേക്ക് മുറിച്ച് അംഗങ്ങൾക്ക് നല്കി.

സൂപ്രണ്ട് ജയൻ എസ്, ഗ്രാമപഞ്ചായത്തംഗം നിസാ കുഞ്ഞുമോൻ ,ജില്ലാ സാമൂഹ്യ നീതി ഓഫീസർ ചന്ദ്രബോസ്, ജില്ലാ പ്രബോഷണറി ഓഫീസർ വി.ജെ ബിനോയി, ലൂക്ക് കണിയാംതൊട്ടിയിൽ, രാജു താഴത്തേൽ, ഷൈനി തുടങ്ങിയവർ സംസാരിച്ചു.

Advertisment