Advertisment

ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ് കോളേജില്‍ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടന്നു

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

കോട്ടയം:  ഉഴവൂര്‍ കോളേജിലെ എന്‍ എസ് എസ് യൂണിറ്റിന്റെയും പാലാ ഫാത്തിമ ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച കോളേജില്‍ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടന്നു.

Advertisment

publive-image

ഡോ. ഫിലിപ്പ് കെ ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള പാലാ ഫാത്തിമ ആശുപത്രിയിലെ ആറംഗ സംഘമാണ് ഈ ക്യാമ്പിന് നേതൃത്വം നല്‍കിയത്.  സൗജന്യ പരിശോധനക്കൊപ്പം തിമിര ശാസ്ത്രക്രിയയ്ക്ക് ആവശ്യമായ ടെസ്റ്റുകളും മരുന്ന് വിതരണവും ക്യാമ്പില്‍ നടന്നു.

ഉഴവൂരും പരിസരപ്രദേശങ്ങളില്‍ നിന്നുമായി നിരവധി ആളുകള്‍ പങ്കെടുത്തു.  കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ജോസ് തോമസ്‌, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ബെന്നി കുര്യാക്കോസ്, ബര്‍സാര്‍ ഫാ. സന്തോഷ്‌ മുല്ലമംഗലം എന്‍ എന്‍ എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. മെര്‍ലി കെ പുന്നൂസ്. അഭിഷേക് തോമസ്‌ എന്‍ എന്‍ എസ് വോളന്റീര്‍മാര്‍ എന്നിവര്‍ ക്യാംപിന്റെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Advertisment