Advertisment

ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് ധനസഹായം നൽകി കേരളാ കോണ്‍ഗ്രസ് (എം)

New Update

കോട്ടയം:  കെ എം മാണിയുടെ 1-ാം ചരമവാര്‍ഷിക ദിനത്തില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണ്‍ നടത്തിപ്പിലേക്ക് 5001 രൂപ കേരളാ കോണ്‍ഗ്രസ് (എം) ഉഴവൂര്‍ മണ്ഡലം പ്രസിഡന്‍റ്   പി എല്‍ അബ്രാഹം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  ഷേര്‍ളി രാജുവിനും, സെക്രട്ടറി പ്രസാദ് കെ ആറിനും കൈമാറി.

publive-image

കടുത്തുരുത്തി നിയോജക മണ്ഡലം പ്രസിഡന്‍റ്  പി എം മാത്യു, കോപ്പറേറ്റീവ് ബാങ്ക് ബോര്‍ഡ് മെമ്പര്‍ റെജി അലക്സ് , റ്റോമി ലൂക്ക, ജോസ് തൊട്ടിയില്‍, വി.സി സിറിയക് കല്ലട, ഗ്രാമപഞ്ചായത്ത് മെമ്പര്‍ അനില്‍ ടി കെ എന്നിവര്‍ സന്നിഹിതരായി.

Advertisment