Advertisment

കള്ള കേസ് ചുമത്തി ജയിലിലടച്ച വിദ്യാർത്ഥി നേതാക്കളെ നിരുപാധികം വിട്ടയക്കണം - ഫ്രറ്റേണിറ്റി മൂവ്മെന്റ്

New Update

മലപ്പുറം :  പൗരത്വ ഭേദഗതി ബില്ലിനെതിരെ നടന്ന ജനകീയ ഹർത്താലിൽ ജനാധിപത്യപരമായി പ്രതിഷേധിച്ച ഫ്രറ്റേണിറ്റി പ്രവർത്തകരെ കള്ളകേസ് ചുമത്തി ജയിലിലടച്ച നടപടി പിൻവലിച്ച് മുഴുവൻ പ്രവർത്തകരേയും നിരുപാധികം വിട്ടയക്കണം എന്ന് ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു.

Advertisment

publive-image

കഴിഞ്ഞ ആറു ദിവസമായി വിദ്യാർത്ഥികളായ ഫ്രറ്റേണിറ്റി പ്രവർത്തകർ പൊന്നാനി സബ് ജയിലിൽ തടവിൽ കഴിയുകയാണ്.

രാജ്യവ്യാപകമായി NRC - CAA വിഷയത്തിൽ നടക്കുന്ന സമരങ്ങളോട് ഐക്യപ്പെടുന്നു ഇടതുപക്ഷ സർക്കാർ കേരളത്തിൽ ഈ വിഷയത്തിൽ നടക്കുന്ന ജനാധിപത്യ പോരാട്ടങ്ങളെ അടിച്ചമർത്തുന്നത് ഇരട്ടത്താപ്പും അപഹാസ്യവുമാണ്.

തങ്ങളുടെ കർതൃത്വത്തിലും അനുമതിയിലും മാത്രമേ കേരളത്തിൽ ജനകീയ സമരങ്ങൾ പാടുള്ളൂവെന്ന ഇടതുപക്ഷ ധാർഷ്ട്യമാണ് സംയുക്ത ഹർത്താലിനെ പോലീസ് സംവിധാനങ്ങളുപയോഗിച്ച് അടിച്ചമർത്തുന്നതിലേക്കും അന്യായ അറസ്റ്റുകളിലേക്കും വഴി വെച്ചത്.

കേരളാ പോലീസ് നിയന്ത്രണം ആർക്കാണെന്നും പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ അന്യായമായി

തുറുങ്കിലടക്കുന്നതും കള്ളക്കേസു ചാർത്തി ജാമ്യം നിഷേധിക്കുന്നതും ആരുടെ അജണ്ടയാണെന്നും പിണറായി വിജയൻ വെളിപ്പെടുത്തണമെന്നും ഫ്രറ്റേർണിറ്റി ജില്ലാ സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.കെ അഷ്‌റഫ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ സനൽ കുമാർ, ഫയാസ് ഹബീബ്, ശരീഫ്, ഹാദി ഹസ്സൻ, സുമയ്യ എന്നിവർ സംസാരിച്ചു.

Advertisment