Advertisment

സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ വെള്ളി മെഡലുമായി ടി.ഐ.സി വിദ്യാർത്ഥി ഹാനി താൻസൻ

New Update

തിരൂർ:  സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ വെള്ളി മെഡലുമായി തിരൂർ പയ്യനങ്ങാടി ടി.ഐ.സി സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥി ഹാനി താൻസൻ. സബ് ജൂനിയർ ആൺകുട്ടികളുടെ ഷോട്ട്പുട്ട് മത്സരത്തിലാണ് എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ഹാനി താൻസൻ വെള്ളി മെഡൽ കരസ്ഥമാക്കിയത്.

publive-image

മുത്തൂർ കൊല്ലാടത്തിൽ റിയാബ്-സി.പി ആരിഫ ദമ്പതികളുടെ മകനാണ് ഹാനി. സ്‌കൂൾ കായികാധ്യാപകരായ എൻ.കെ ഷാജഹാൻ, എ.എം സരസ്വതി എന്നിവരാണ് പരിശീലകർ.

Advertisment