Advertisment

അധ്യാപന ജീവിതത്തിൽ നിന്നും വിരമിക്കുന്ന ബേബി മാഷിന് നാടിന്റെ ആദരവ്

New Update

കോട്ടക്കൽ:  വിദ്യാർത്ഥികൾക്കുള്ള ബോധനം മാത്രമല്ല ബേബി എന്ന അദ്ധ്യാപകൻ കൈകാര്യം ചെയ്യുന്നത്. നാടിന്റെ നന്മയെ കൂടിയാണ്. മലപ്പുറം ജില്ലയിലെ താനൂർ ഉപജില്ല പൊൻമുണ്ടം പഞ്ചായത്തിൽ ആദൃശ്ശേരി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന എ എം എൽ പി സ്കൂളിൽ മൂന്ന് പതിറ്റാണ്ടിലേറെയായി ഈ മാതൃകാ അധ്യാപകനുണ്ട്.

Advertisment

publive-image

അദ്ധ്യാപകൻ, മാത്രമല്ല കൂട്ടുകാരനും നാട്ടിലെ ക്ഷേമ പ്രവർത്തനങ്ങളിൽ ഇറങ്ങി പ്രവർത്തിക്കുന്ന നന്മയുള്ള മനുഷ്യൻ.

തബല വായനയിലുടെ സർഗ്ഗാത്മകമായി തനിക്ക് ലഭിച്ച കഴിവ് തീവണ്ടി യാത്രാവേളയിൽ കൂട്ടുകാരോടൊത്ത് ടിഫിൻ ബോക്സിൽ താളമടിച്ച് പാടുന്ന കാഴ്ച മാതൃഭൂമി പത്രതാളിൽ വന്നപ്പോഴാണ് സഹപ്രവർത്തകർ പോലും അദ്ദേഹത്തിന്റെ കഴിവ് തിരിച്ചറിഞ്ഞത്.

മൂന്ന് പതിറ്റാണ്ടിലേറെ തന്റെ നിസ്വാർത്ഥ സേവനം കഴിഞ്ഞ് പടിയിറങ്ങുമ്പോൾ വിരമിക്കൽ ചടങ്ങ് ഒരുക്കാൻ കഴിയാത്തതിലാണ് പൂർവ്വ വിദ്യാർത്ഥികൾക്ക് ദുഃഖം.

ബക്കർ , സൈതലവി , റസാഖ് ആദൃശ്ശേരി. കർണൻ , യൂനസ്, കബീർ തുടങ്ങിയവരും എഴുത്തുകാരനും പൂർവ്വ വിദ്യാർത്ഥി സെക്രട്ടറിയുമായ മധു ആദൃശ്ശേരി, അദ്ധ്യാപകരായ റഷീദലി, ജംഷാദ്, റാഫി എന്നിവർ മംഗളഗാനങ്ങൾ ചൊല്ലിയും സ്നേഹവചസ്സുകൾ നേർന്നുമാണ് ലോക്ക് ഡൌൺ കാലത്ത് യാത്രയയപ്പ് നേരുന്നത്.

സാമൂഹികമായ അകലം പാലിക്കേണ്ടുന്ന കാലത്ത് മാനസ്സികമായി ഏറെ അടുത്ത് യാത്രാമൊഴി നേരാനായതിന്റെ ആശ്വാസത്തിലാണ്‌ ആദൃശ്ശേരി എന്ന ശാലീന ഗ്രാമം.

Advertisment