Advertisment

ആസാദി സ്ക്വയറിൽ വരകൊണ്ട് സർഗപ്രതിരോധം തീർത്ത് ബുഖാരി ധർമഗിരി

New Update

മലപ്പുറം:  തന്റെ സർഗസിദ്ധി കൊണ്ട് പ്രതിരോധം തീർത്ത് കാർട്ടൂണിസ്റ്റും നാടകകൃത്തുമായ ബുഖാരി ധർമഗിരി. അലയൻസ്‌ എഗയ്ൻസ്റ്റ് സി.എ.എ-എൻ.ആർ.സി-എൻ.പി.ആർ'ന്റെ ആഭിമുഖ്യത്തിൽ മലപ്പുറത്ത് നടന്നുവരുന്ന ആസാദി സ്ക്വയറിന്റെ മൂന്നാം ദിവസത്തിലാണ് ബുഖാരി കാർട്ടൂൺ വരച്ചത്.

Advertisment

publive-image

ആസാദി സ്ക്വയറിലെ മൂന്നാം ദിവസപരിപാടി എഴുത്തുകാരനും ആക്ടിവിസ്റ്റുമായ കെ.കെ ബാബുരാജ് ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് സ്ത്രീകൾ നേതൃത്വം നൽകിയ പ്രകടനത്തോടെയാണ് മൂന്നാം ദിവസ പരിപാടി ആരംഭിച്ചത്.

publive-image

അഡ്വ.പി എ പൗരൻ (പി.യു.സി.എൽ), സലീം മമ്പാട് (ആസാദി സ്ക്വയർ ചെയർമാൻ), അബ്ദുല്ല തിരൂർക്കാട് (അലിഗഡ് യൂനിവേഴ്സിറ്റി വിദ്യാർഥി നേതാവ്), റിയാസ് പുൽപ്പറ്റ (എം.എസ്.എഫ്. ജില്ലാ പ്രസിഡന്റ്), ഹാരിസ് മൂതൂർ (കെ.എസ്.യു ജില്ലാ പ്രസിഡന്റ്), കെ.കെ അഷ്റഫ് (ജില്ലാ പ്രസിഡന്റ് ഫറ്റേണിറ്റി മൂവ്മെന്റ്) എന്നിവർ സംസാരിച്ചു.

publive-image

ഇന്ന് ആസാദ് സ്ക്വയറിൽ

1. കെ.പി ഉണ്ണികൃഷ്ണൻ

(മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്)

2. കൃഷ്ണൻ കുനിയിൽ

(സംസ്ഥാന സെക്രട്ടറി, വെൽഫെയർ പാർട്ടി)

3. ഡോ.ആർ.യൂസുഫ് (ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൂടിയാലോചനാ സമിതിയംഗം)

publive-image

4. റിയാസ് മുക്കോളി

(പ്രസിഡന്റ്, യൂത്ത്കോൺഗ്രസ്റ്റ് മലപ്പുറം)

5. ഡോ നിഷാദ് കുന്നക്കാവ്

(സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ്)

6. എം.സി നസീർ (ആസാദി സ്ക്വയർ) എന്നിവർ സംബന്ധിക്കും. ഗായകൻ മുഹ്സിൻ

ഫാഷിസത്തിനെതിരെ പ്രതിഷേധപ്പാട്ട് അവതരിപ്പിക്കും.

Advertisment