Advertisment

എസ്.എഫ്.ഐ തകർത്ത കാലിക്കറ്റ് സർവകലാശാല ശാഹിൻബാഗ് പുനസ്ഥാപിച്ചു

New Update

തേഞ്ഞിപ്പലം :  കഴിഞ്ഞ ദിവസം എസ്.എഫ്.ഐ ഗുണ്ടകൾ തകർത്ത കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ ശാഹിൻബാഗ് ജെ.എൻ.യു വിദ്യാർഥി യൂനിയൻ കൗൺസിലറും ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ കമ്മിറ്റിയംഗവുമായ അഫ്രീൻ ഫാത്തിമ പെയിന്റിങ് നടത്തി പുന:സ്ഥാപിച്ചു.

Advertisment

publive-image

ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തെ പിന്നിൽ നിന്ന് കുത്തി സംഘപരിവാറിനെ സഹായിക്കുന്ന നിലപാട് ആണ് എസ്.എഫ്. ഐ പുലർത്തുന്നത് എന്നും, വിദ്യാർത്ഥി സമൂഹം ഈ കാപട്യം തിരിച്ചറിഞ്ഞു ഉചിതമായ മറുപടി നൽകുമെന്ന് അഫ്രീൻ ഫാത്തിമ പറഞ്ഞു.

ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ സെക്രട്ടറി വസീം ആർ.എസ്, ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് ഫസ്ന മിയാൻ, ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റിയംഗം ജംഷീൽ അബൂബക്കർ, ഫ്രറ്റേണിറ്റി മലപ്പുറം ജില്ല പ്രസിഡന്റ് കെ.കെ അഷ്റഫ് എന്നിവർ സംസാരിച്ചു.

കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഷാഹീൻ ബാഗ് കോഓർഡിനേഷൻ കമ്മറ്റി ചെയർമാൻ ഷാഹിദ് ഇസ്മയിൽ അദ്ധ്യക്ഷത വഹിച്ചു. നഈമ സ്വാഗതം പറഞ്ഞു.

Advertisment