Advertisment

വഴിയോര കച്ചവട നിയമം നടപ്പിലാക്കണം - റസാഖ് പാലേരി

New Update

മലപ്പുറം:  വഴിയോര കച്ചവട നിയമം ഉടൻ നടപ്പിലാക്കണമെന്ന് എഫ്.ഐ.ടി.യു സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ആവശ്യപ്പെട്ടു. നിയമം നിർമ്മിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ നിയമം നടപ്പിലാക്കാത്തത് ജനാധിപത്യവിരുദ്ധമാണ്. തൊഴിലാളി സംഘടനകളുടെ വിയർപ്പിൽ അധികാരമേറ്റ് ഇടതുപക്ഷ സർക്കാറും കേന്ദ്ര സർക്കാറും തൊഴിലാളിവിരുദ്ധ നടപടികളുമായിട്ടാണ് മുന്നോട്ടുപോകുന്നത്.

Advertisment

publive-image

ശക്തമായ പ്രക്ഷോഭങ്ങൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. PWD, നാഷണൽ ഹൈവേ വകുപ്പ് ഉദ്യോഗസ്ഥന്മാർ അന്യായമായി തൊഴിലാളികളെ പീഡിപ്പിക്കുന്ന നടപടി നിർത്തണം. വഴിയോരക്കച്ചവടക്കാർക്കായി ക്ഷേമനിധി ബോർഡ് ഉടൻ രൂപീകരിക്കണമെന്നും റസാഖ് പാലേരി ആവശ്യപ്പെട്ടു.

വഴിയോരത്ത് നിന്ന് വഴിയാധാരമാക്കരുതെന്നാവിശ്യപ്പെട്ട് വഴിയോര കച്ചവട ക്ഷേമ സമിതി (FITU) മലപ്പുറം ജില്ലാ കമ്മിറ്റി കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു റസാഖ് പാലേരി.

publive-image

വഴിയോര കച്ചവട ക്ഷേമ സമിതി (FITU) ജില്ലാ പ്രസിഡന്റ് ഇബ്രാഹീം കുട്ടി മംഗലം അധ്യക്ഷത വഹിച്ചു. ജബീന ഇർഷാദ് മുഖ്യ പ്രഭാഷാണം നടത്തി.

വഴിയോര കച്ചവട ക്ഷേമ സമിതി (FITU) സംസ്ഥാന പ്രസിഡന്റ് പരമാനന്ദൻ മങ്കട, എഫ് ഐ ടി യു സംസ്ഥാന സെക്രട്ടറി തസ്ലിം മമ്പാട്, ആരിഫ് ചുണ്ടയിൽ, മുഹമ്മദ് പൊന്നാനി, സി.കെ അഹമ്മദ് അനീസ്, റഷീദഖാജ, അഷ്റഫ് വൈലത്തൂർ, മൂസ ചൂനൂർ, അബ്ദുൽ ഖയ്യൂം കോഴിക്കോട്,സക്കീർ ഹുസൈൻ കണ്ണൂർ, ഫസൽ തിരൂർക്കാട് നാസർ പൊന്നാനി, സലാം അങ്ങാടിപ്പുറം, അനീസ് എടയൂർ, എന്നിവർ സംസാരിച്ചു. അൻവർ നൻമിനി സ്വാഗതവും ഹബീബ് റഹ്മാൻ നന്ദിയും പറഞ്ഞു.

publive-image

കളത്തിങ്ങൽ കുഞ്ഞിമുഹമ്മദ്, ജംഷീർ വാറങ്കോടൻ, മരക്കാർ പാണക്കാട്, ഇബ്രാഹീം കുട്ടി മാറഞ്ചേരി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Advertisment