Advertisment

ഫ്രറ്റേണിറ്റി മൂവ്മെന്റ് മങ്കട മണ്ഡലം ഭാരവാഹികൾ

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

കൂട്ടിലങ്ങാടി:  ഫ്രറ്റേണിറ്റി മൂവ്മെന്റ് മങ്കട മണ്ഡലം കൺവീനറായി ഷാഫി കൂട്ടിലങ്ങാടിയേയും അസി. കൺവീനർമാരായി അജ്മൽ തോട്ടോളി, നുബ് ല അരിപ്ര എന്നിവരേയും തെരെഞ്ഞെടുത്തു. ജില്ല ജനറൽ കൗൺസിൽ അംഗങ്ങളായി ദാനിഷ് മങ്കട, അസ് ലം പടിഞ്ഞാറ്റുമുറി, മുനീർ മങ്കട, ഫഹ്മിദ ചെറുകുളമ്പ്, ഷാനിബ് കൂട്ടിൽ, ഫയാസ് ഹബീബ്, ഷാഫി കൂട്ടിലങ്ങാടി, അജ്മൽ തോട്ടോളി, റബീ ഹുസൈൻ തങ്ങൾ, സുകൈന, ഷമീമ സക്കീർ എന്നിവരേയും തെരെഞ്ഞെടുത്തു.

publive-image

കൂട്ടിലങ്ങാടിയിൽ നടന്ന തെരെഞ്ഞെടുപ്പ് കൺവെൻഷൻ ജില്ല പ്രസിഡന്റ് കെ.കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി പി.പി ബാസിത്ത്, ജില്ല കമ്മിറ്റിയംഗങ്ങളായ സാലിഹ് കുന്നക്കാവ്, സഹ് ല മേലാറ്റൂർ, സനൽ കുമാർ, വെൽഫെയർ പാർട്ടി മങ്കട മണ്ഡലം പ്രസിഡന്റ് ഖാദർ അങ്ങാടിപ്പുറം എന്നിവർ സംസാരിച്ചു.

Advertisment