Advertisment

ആദിവാസി വിദ്യാർഥികളെ ഫ്രറ്റേണിറ്റി ആദരിച്ചു

New Update

നിലമ്പൂർ:  ചുങ്കത്തറ, പോത്തുകല്ല്, നിലമ്പൂർ ആദിവാസി കോളനികളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികളായ ആദിവാസി വിദ്യാർഥികളെ ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാകമ്മിറ്റി ആദരിച്ചു. ചുങ്കത്തറ കമ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ് അവാർഡ്ദാന പരിപാടി ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

ഉന്നത വിദ്യാഭ്യാസം നേടി സ്വന്തം സമുദായത്തെ ശാക്തീകരിക്കാൻ പുതുതലമുറ മുന്നോട്ട് വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് കെ.കെ അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. ജസിം സുൽത്താൻ മോട്ടിവേഷൻ ക്ലാസ് നടത്തി. മരണപ്പെട്ട ആദിവാസി വിദ്യാർഥി സതീഷിന്റെ പേരിലുള്ള ലൈബ്രറി സഹോദരൻ സുദീഷിന് പുസ്തകം കൈമാറി വെൽഫയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ് നിർവഹിച്ചു. സ്കൂൾ കിറ്റ് വിതരണ ഉദ്ഘാടനം ആദിവാസി ഐക്യവേദി പ്രസിഡന്റ് ചിത്ര നിർവഹിച്ചു.

publive-image

എസ്.എസി കൂട്ടായ്മ ചെയർമാൻ അനിൽ സി.എം, കേരള ആദിവാസി ഫോറം പ്രതിനിധി ലക്ഷ്മി ബാബു, വെൽഫെയർ പാർട്ടി നിലമ്പൂർ മണ്ഡലം കമ്മിറ്റിയംഗം അൻസാരി, ഫ്രറ്റേണിറ്റി ജില്ലാ ജനറൽ സെക്രട്ടറി സനൽകുമാർ, ഫ്രറ്റേണിറ്റി ജില്ല വൈസ് പ്രസിഡന്റുമാരായ ബഷീർ തൃപ്പനച്ചി, ഹബീബ റസാഖ്, ജില്ല കമ്മിറ്റിയംഗങ്ങളായ സഹ് ല മേലാറ്റൂർ, സൂഫിയ ജസീൽ, ശഹാന നിലമ്പൂർ എന്നിവർ സംസാരിച്ചു.

Advertisment