Advertisment

പാഠപുസ്തക വിതരണം പൂർത്തിയാക്കാത്ത പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രഹസനം - ഫ്രറ്റേണിറ്റി

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മലപ്പുറം:  പാദ വാർഷിക പരീക്ഷ കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും സെകൻഡ് ടേമിലേക്കുള്ള പാഠപുസ്തക വിതരണം പൂർത്തിയാക്കാത്തത് വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ല സെക്രട്ടേറിയേറ്റ്. സർക്കാർ കൊട്ടിഘോഷിച്ച് നടത്തുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വെറുമൊരു പ്രഹസനമാണെന്നാണ് ഇത് തെളിയിക്കുന്നത്.

Advertisment

വിദ്യാർഥികൾക്ക് അടിസ്ഥാനപരമായി ലഭിക്കേണ്ട പാഠപുസ്തക വിതരണം മലപ്പുറം ജില്ലയിലാണ് ഇത് വരെ പൂർണ്ണമായും പൂർത്തികരിക്കാത്തത്. മലപ്പുറം ജില്ലയോട് സർക്കാറുകൾ കാലങ്ങളായി തുടരുന്ന വിദ്യാഭ്യാസ അവഗണനയുടെ തുടർച്ചയാണിത്.

പാഠഭാഗങ്ങൾ ഫോട്ടോ കോപ്പി എടുത്ത് പഠിക്കേണ്ട അവസ്ഥയാണ് മലപ്പുറം ജില്ലയിലെ ധാരാളം വിദ്യാലയങ്ങളിൽ നിലവിലുള്ളത്. ഇതിന് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി ഫ്രറ്റേണിറ്റി മൂവ്മെൻറ് മുന്നിട്ടിറങ്ങുമെന്നും ജില്ല പ്രസിഡന്റ് അഷ്റഫ് കെ.കെ അറിയിച്ചു.

ജില്ല ജനറൽ സെക്രട്ടറിമാരായ സനൽകുമാർ, ഫയാസ് ഹബീബ്, ഹബീബ റസാഖ്, ബഷീർ തൃപ്പനച്ചി, അജ്മൽ കോഡൂർ, ശരീഫ് പാണ്ടിക്കാട്, സാലിഹ് കുന്നക്കാവ് എന്നിവർ സംസാരിച്ചു.

Advertisment