Advertisment

ഫ്രറ്റേണിറ്റി 'പുസ്തക വണ്ടി' പ്രളയബാധിത സ്കൂളുകളിലേക്ക് ലൈബ്രറി പുസ്തക കിറ്റ് വിതരണം ചെയ്തു

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മലപ്പുറം: ഫ്രറ്റേണിറ്റി മൂവ്മെൻ്റ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 'പുസ്തക വണ്ടി'യിൽ നിന്ന് പ്രളയബാധിത സ്കൂളുകളിലേക്ക് ലൈബ്രറി പുസ്തക കിറ്റുകൾ നൽകി. ആദ്യഘട്ടത്തിൽ എ.എം.യു.പി സ്കൂൾ മമ്പാടിനും സുബലുസ്സലാം എച്ച് എസ് എസ് അരീക്കോടിനുമാണ് പുസ്തകങ്ങൾ കൈമാറിയത്.

Advertisment

publive-image

എ എം യുപി സ്കൂൾ മമ്പാടിൽ ലൈബ്രറി പുസ്തക കിറ്റ് സ്കൂൾ പ്രധാനധ്യാപിക സൈജി ടീച്ചർക്ക് നൽകി ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഫസ്ന മിയാൻ ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടേറിയറ്റംഗം തശ് രീഫ് മമ്പാട് അദ്ധ്യക്ഷത വഹിച്ചു.

അരീക്കോട് സുബലുസ്സലാം എച്ച് എസ് എസിൽ ജില്ലാ ജനറൽ സെക്രട്ടറി സനൽകുമാർ സ്കൂൾ പ്രിൻസിപ്പാൾ സവാദിന് പുസ്തകം നൽകി ഉദ്ഘാടനം ചെയ്തു. സ്കൂൾ അധ്യാപകരായ ഹമീദലി വാഴക്കാട്, റഫീഖ് ബാബു സംസാരിച്ചു. ഫ്രറ്റേണിറ്റി മണ്ഡലം നേതാക്കളായ അഖിൽ നാസിം, നിഷ്ല. പി, ബാസിത്ത് കെ.പി, ബാദിർ നസീഫ് , ഷുഹൈബ് ,ഷഹാന നിലമ്പൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Advertisment