Advertisment

ഗനഡോർ മെഗാ ടാലന്റ് ഹണ്ടിൻ്റെ നാലാം പതിപ്പ് സമാപിച്ചു

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മലപ്പുറം:  അല്‍ ജാമിഅ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് യൂനിയന്‍ വിവിധ മേഖലകളിലായി കോളജിലെ ഏറ്റവും കഴിവുള്ള വിദ്യാർത്ഥികളെ കണ്ടെത്തുന്നതിന് വേണ്ടി സംഘടിപ്പിച്ച ഗനഡോർ മെഗാ ടാലന്റ് ഹണ്ടിൻ്റെ നാലാം പതിപ്പ് സമാപിച്ചു.

Advertisment

publive-image

ഒന്നാം സമ്മാനം 5019 രൂപയും ട്രോഫിയും അവസാന വര്‍ഷ ബി.ബി.എ .എ വിദ്യാര്‍ഥി അബ്ദുള്ള റിസ്വാനും, രണ്ടാം സമ്മാനം 2019 രൂപയും ട്രോഫിയും അവസാന വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാർത്ഥി ആരിഫ്‌ കെ ടിയും, മൂന്നാം സമ്മാനം 1019 രൂപയും ട്രോഫിയും ഒന്നാം വര്‍ഷ ഫുഡ് ടെക്നോളജി വിദ്യാര്‍ത്ഥിനി റഫ സനയും നേടി. സജ്ജാദ് സി. പി, റിയാസ് പി. കെ എന്നിവര്‍ യഥാക്രമം നാലും അഞ്ചും സ്ഥാനം കരസ്ഥമാക്കി.

പ്രിന്‍സിപ്പല്‍ എ പി റിയാസ്, കോളജ് അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ എ ഫാറൂഖ്, സ്റ്റാഫ് സെക്രട്ടറി അനിത എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. അധ്യാപകരായ ഷബാൻ, റിയാസ് എന്‍, മർസൂഖ് കെ ടി, വിദ്യാര്‍ത്ഥികളായ ഇല്യാസ്, നിബ്രാസ്, മഞ്ചൂർ ഹസ്സന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Advertisment