Advertisment

ജനപ്രതിനിധികൾ ജനസേവകരാവുക - ഹമീദ് വാണിയമ്പലം

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

വടക്കാങ്ങര: ഭരണ സിരാകേന്ദ്രങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ ജനസേവകരായിരിക്കണമെന്നും മൂല്യാധിഷ്ഠിത ആദർശം മുറുകെ പിടിച്ച് ഒരു ക്ഷേമ രാഷ്ട്രത്തിന്റെ നിർമിതിയിൽ അവരുടെ അധികാരസ്വാധീനങ്ങൾ ക്രിയാത്മകമായി പ്രയോജനപ്പെടുത്തണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിമ്പലം.

Advertisment

publive-image

വെൽഫെയർ പാർട്ടിയുടെ മുഴുവൻ ജനപ്രതിനിധികളുടെയും ഈ രംഗത്തുള്ള പ്രകടനം വളരെ സ്തുത്യർഹമാണെന്നും അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മക്കരപ്പറമ്പ ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് മെമ്പർ ഹൻഷില പട്ടാക്കൽ, വിമൻ ജസ്റ്റിസ് മുവ്മെന്റ് ജില്ല വൈസ് പ്രസിഡണ്ട് ഡോ. സിന്ധ്യാ ഐസക്, വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി അംഗങ്ങളായ ആരിഫ് ചുണ്ടയിൽ, തസ്‌ലിം മമ്പാട്, മങ്കട മണ്ഡലം എക്സിക്യൂട്ടീവ് അംഗം മുഹമ്മദലി മാസ്റ്റർ മങ്കട, മക്കരപ്പറമ്പ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാറ ടീച്ചർ എന്നിവർ സംബന്ധിച്ചു.

വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡണ്ട് എ.ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. വടക്കാങ്ങര യൂനിറ്റ് പ്രസിഡന്റ് കെ ജാബിർ സ്വാഗതവും നബീൽ അമീൻ നന്ദിയും പറഞ്ഞു.

Advertisment