Advertisment

ഖോലോ ഇന്ത്യ സ്‌കൂൾ ഗെയിംസിൽ ഇടംനേടിയ ഹന ഹംസക്ക് സ്വീകരണം നൽകി

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

തീരൂർ:  ഖോലോ ഇന്ത്യ സ്‌കൂൾ ഗെയിംസിൽ ഖോ ഖോ ടീമിൽ ഇടംപിടിച്ച തിരൂർ ടി.ഐ.സി സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിനി എ. ഹന ഹംസക്ക് തീരൂർ റെയിൽവേ സ്റ്റേഷനിൽ സ്‌കൂൾ മാനേജ്‍മെന്റും പി.ടി.എയും സ്വീകരണം നൽകി. ജാർഖണ്ഡിൽ നടന്ന ദേശിയ സബ് ജൂനിയർ ഖോ-ഖോ മത്സരത്തിന് ശേഷം മടങ്ങിവരികരികയായിരുന്നു ഹന ഹംസ.

Advertisment

publive-image

സ്‌കൂൾ പ്രിൻസിപ്പൾ നജീബ്. പി. പരീത് പൊന്നാടയണിയിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി സെക്രട്ടറി എം. സിറാജുദ്ധീൻ, വൈസ് പ്രിൻസിപ്പൾ എം. ടി ഹാരിസ്, പി.ടി.എ കമ്മിറ്റിയംഗം എം. അബ്ദുൽ മജീദ്, അധ്യാപകരായ എൻ.കെ ഷാജഹാൻ, കെ.പി ഉമ്മർ, വിദ്യാർത്ഥിനിയുടെ രക്ഷിതാക്കളായ എ. ഹംസ, സമീറ, സ്‌കൂൾ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

ദേശിയ സബ് ജൂനിയർ ഖോ ഖോ മത്സരത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് എ. ഹന ഹംസയടക്കം കേരളത്തിൽ നിന്ന് രണ്ട് വിദ്യാർത്ഥികളെ ഖോലോ ഇന്ത്യ സ്‌കൂൾ ഗെയിംസിലേക്ക് തിരഞ്ഞെടുത്തത്.

Advertisment