Advertisment

ജന്മസിദ്ധമായ പൗരത്വം നിഷേധിക്കുന്നത് പാരമ്പര്യങ്ങളുടെ അവഹേളനം - ഹരിദാസ് പുൽപറ്റ

New Update

മലപ്പുറം:  പൗരത്വം ജന്മം കൊണ്ട് സിദ്ധിക്കുന്നതാണെന്നും അത് നിഷേധിക്കുന്നത് രാജ്യത്തിൻ്റെ പാരമ്പര്യങ്ങളെ അവഹേളിക്കലാണെന്നും ഐ.എൻ.ടി.യു.സി മുൻ സംസ്ഥാന പ്രസിഡൻ്റ് ഹരിദാസ് പുൽപറ്റ. മലപ്പുറത്തെ ആസാദി സ്ക്വയറിലെ പതിനാലാം ദിന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

ഇപ്പോൾ നിലവിലുള്ള നിയമങ്ങൾ രാജ്യസുരക്ഷക്കു പര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു.

സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സി.ടി സുഹൈബ് മുഖ്യപ്രഭാഷണം നടത്തി.

വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷാഹിന നിയാസി, ജി.ഐ.ഒ. സംസ്ഥാന സമിതിയംഗം സുഹാന അബ്ദുല്ലത്തീഫ്, പ്രമുഖ പണ്ഡിതൻ കെ അലി പത്തനാപുരം, മൂസ മുരിങ്ങേക്കൽ സംസാരിച്ചു.

publive-image

സി.എ.എ-എൻ.ആർ.സി-എൻ.പി.ആർ വിരുദ്ധ മ്യൂസിക് വീഡിയോ 'സിറ്റിസൻ നമ്പർ 21' പ്രദർശിപ്പിച്ചു. സിറ്റിസൻ നമ്പർ 21ഡയറക്ടർ സന്ദീപ് സംബന്ധിച്ചു.

ആസാദി സ്ക്വയറിൽ നാളെ (ശനി) ദൽഹി യൂനിവേഴ്സിറ്റി സമര നായിക റാനിയ സുലൈഖ, മീഡിയവൺ പൊളിറ്റിക്കൽ എഡിറ്റർ എ റശീദുദ്ദീൻ, വെൽഫെർ പാർട്ടി ദേശീയ സെക്രട്ടറി റസാഖ് പാലേരി എന്നിവർ സംബന്ധിക്കും.

ഡോ. സിദ്റത്തുൽ മുൻതഹ ഫാസിസത്തിനെതിരെ പാട്ടു പ്രതിഷേധം അവതരിപ്പിക്കും.

Advertisment