Advertisment

കലയിലെ നന്മ ജീവിതത്തിലും ആവിഷ്കരിക്കാൻ സാധ്യമാവണം - ഇഖ്ബാൽ എടയൂർ

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

തിരൂർ:  കലാരൂപത്തിന്റെ നന്മയും തിന്മയും തീരുമാനിക്കപ്പെടുന്നത് ആത്യന്തികമായി അത് ഏതു തരത്തിലുള്ള സന്ദേശമാണ് ബാക്കി വെക്കുന്നത് എന്നതിനെ ആശ്രയിച്ചാണെന്നും കലയിലെ നന്മ ജീവിതത്തിലും ആവിഷ്കരിക്കാൻ സാധ്യമാവേണമെന്നും പാലക്കാട് ഡയറ്റ് സീനിയർ ലെക്ചറർ ഇക്ബാൽ എടയൂർ.

Advertisment

publive-image

സാമൂഹിക മാറ്റങ്ങൾക്കനുസരിച്ച് അറിവിനെയും ആവിഷ്കാരങ്ങളെയും നന്മകളുടെ പ്രചാരണത്തിന് ഉപയോഗപ്പെടുത്താൻ തയ്യാറായാൽ മാത്രമേ കാലാന്തരങ്ങളിൽ ഓർമിക്കപ്പെടുന്ന കലാകാരൻമാർ സൃഷ്ടിക്കപ്പെടുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. തിരൂർ ടി.ഐ.സി സെക്കണ്ടറി സ്കൂൾ ആർട്സ് ഫെസ്റ്റ് ഉദ്ഘടനം ചെയ്തത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

publive-image

സ്കൂൾ പ്രിൻസിപ്പൾ നജീബ്. പി. പരീത് അദ്ധ്യക്ഷനായിരുന്നു. ട്രസ്റ്റ് ചെയർമാൻ വി.കെ അബ്ദുൽ ലത്തീഫ്, പി.ടി.എ പ്രസിഡണ്ട് മെഹർഷ, എം.പി.ടി.എ പ്രസിഡണ്ട് ജസീന സഹീർ, കമ്മിറ്റി അംഗം ഇബ്‌റാഹീം കോട്ടയിൽ, വൈസ് പ്രിൻസിപ്പൾ എം.ടി. ഹാരിസ്, അക്കാദമിക് കോഡിനേറ്റർ ടി. സന്ധ്യ, റഷീദ മയ്സിൻ, സംഗീത ബിജീഷ്, കെ.വി സാജിദ്, എം. ലിനീഷ്, ഹനാൻ അയ്യൂബി, ഹിസ്സ ഫാത്തിമ തുടങ്ങിയവർ സംസാരിച്ചു.

Advertisment