Advertisment

പെരുവള്ളൂർ പഞ്ചായത്ത് ഗ്ലോബൽ കെ എം സി സി ഡോക്ടർ ലൈവ് പ്രോഗ്രാം സംഘടിപ്പിച്ചു

New Update

മലപ്പുറം:  പെരുവള്ളൂർ പഞ്ചായത്ത് ഗ്ലോബൽ കെ എം സി സി വാട്ട്സ്ആപ്പ് കൂട്ടായ്മ കൊവിഡ്‌ 19 പ്രവാസികളും ആശങ്കകളും എന്ന വിഷയത്തെ ആസ്പദമാക്കി  ഓണ്‍ലൈന്‍ പ്രോഗ്രാം സംഘടിപ്പിച്ചു.

Advertisment

വള്ളിക്കുന്ന് നിയോജക മണ്ഡലം എം.എൽ.എ പി അബ്ദുൽ ഹമീദ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.

publive-image

2017 വർഷത്തിൽ ദക്ഷിണേന്ത്യയെ ഏറ്റവും കൂടുതൽ സ്വാധീനിച്ച 17 വനിതകളിൽ ഒരാളായി ദി ന്യൂസ് മിനുട്ട് തിരഞ്ഞെടുത്ത  ആരോഗ്യപ്രവർത്തക ഡോഃഷിംന അസീസും, മുസ്ലിംലീഗ് സൈബർ പോരാളിയും പ്രശസ്ത ബ്ലോഗറും ആരോഗ്യ പ്രവർത്തകനുമായ മുസ്തഫ മലയിലും വിഷയമവതരിപ്പിച്ചു.

മുഖ്യാതിഥിയായി സൗദി നാഷണൽ കമ്മിറ്റി ട്രഷറർ കുഞ്ഞുമോൻ കാക്കിയ ആശംസ അര്‍പ്പിച്ചു.

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കലാം മാസ്റ്റർ, പെരുവള്ളൂർ പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രസിഡണ്ട് ഇസ്മായിൽ കാവുങ്ങൽ, ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറി സി സി കരീം  പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി അമീർ അലി എന്നിവർ സംസാരിച്ചു.

വളരെയേറെ ആശങ്കയിൽ കഴിഞ്ഞിരുന്ന പ്രവാസികൾക്ക് ഇത്തരമൊരു പ്രോഗ്രാം വഴി ആശങ്കളകറ്റാന്‍  സാധിച്ചതിൽ, ഡോക്ടർക്കും ആരോഗ്യ പ്രവർത്തകർക്കും കമ്മിറ്റി ഭാരവാഹികൾക്കും ഗ്രൂപ്പിലെ അംഗങ്ങള്‍ അഭിനന്ദനങ്ങൾ അറിയിച്ചു.

ഗ്ലോബൽ കെഎംസിസി പ്രസിഡണ്ട് ഹാരിസ് പെരുവള്ളൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഗഫൂർ ചൊക്ലി സ്വാഗതവും  പദവും ട്രഷറർ സൈദ് എറമ്പൻ കുവൈറ്റ് നന്ദിയും പറഞ്ഞു. തൗഫീഖ് കെ കെ പടി,ഷെഫീഖ് സിസി എന്നിവര്‍ പ്രോഗ്രാം നിയന്ത്രിച്ചു.

Advertisment