Advertisment

സാമ്പത്തിക സംവരണം സാമൂഹ്യനീതിയെ അട്ടിമറിക്കും: കെ.വി സഫീർഷ

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

കുറ്റിപ്പുറം:  സാമ്പത്തിക സംവരണം സാമൂഹ്യനീതിയെ അട്ടിമറിക്കുന്നതാണെന്നും ചരിത്രപരമായ കാരണങ്ങളാൽ നൂറ്റണ്ടുകളായി സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം പോയവരെ വീണ്ടും അധികാരഘടനയിൽ നിന്ന് പാടെ പുറം തള്ളാനാണ് സാമ്പത്തിക സംവരണം നടപ്പിലാക്കുന്നതിലൂടെയും കെ.എ.എസിലെ സംവരണ അട്ടിമറിയിലൂടെയും കേന്ദ്ര-കേരള സർക്കാറുകൾ ശ്രമിക്കുന്നതെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി സഫീർഷ.

Advertisment

publive-image

സാമൂഹ്യനീതിയെ അട്ടിമറിക്കുന്ന സാമ്പത്തിക സംവരണം റദ്ദ് ചെയ്യുക, കെ.എ.എസിന്റെ എല്ലാ സ്ട്രീമുകളിലും സംവരണം നടപ്പിലാക്കുക തലക്കെട്ടിൽ ഫ്രറ്റേണിറ്റി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച സംവരണ സംരക്ഷണ സംഗമങ്ങളുടെ മലപ്പുറം ജില്ലതല ഉദ്ഘാടനം കുറ്റിപ്പുറം കെ.എം.സി.ടി.ലോ കോളേജിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറി ബാസിത് താനൂർ അദ്ധ്യക്ഷത വഹിച്ചു. ഫിദ പട്ടാമ്പി, മുൻസിഫ് മഞ്ചേരി എന്നിവർ സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ് അമീൻ യാസിർ സ്വാഗതവും മുഹ്സിൻ നന്ദിയും പറഞ്ഞു.

Advertisment