Advertisment

ഫ്രറ്റേണിറ്റി മൂവ്മെന്റ് 'നജീബ് ഡേ' ആചരിച്ചു

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മലപ്പുറം:  മൂന്ന് വർഷം മുമ്പ് ജെ.എൻ.യു വിൽ നിന്നും കാണാതായ നജീബ് അഹമ്മദിന്റെ തിരോധാന ദിനമായ ഒക്ടോബർ 15 ന് "നിർബന്ധിത തിരോധാനത്തിന്റെ മൂന്ന് വർഷങ്ങൾ" തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് കാമ്പസുകളിൽ 'നജീബ് ഡേ' ആചരിച്ചു.

Advertisment

publive-image

മലപ്പുറം ജില്ലയിലെ വിവിധ കാമ്പസുകളിൽ പ്രതിഷേധ ഒപ്പു ചാർത്തൽ, പ്രതിഷേധ വര, പ്രതിഷേധ സംഗമങ്ങൾ, പ്രതിഷേധ കൂട്ടായ്മകൾ തുടങ്ങി വിവിധ പ്രതിഷേധ പരിപാടികൾ നടന്നു.

publive-image

ഗവ: കോളേജ് മലപ്പുറം, നിലമ്പൂർ, മങ്കട, എൻ.എസ്‌.എസ് മഞ്ചേരി, പി.ടി.എം പെരിന്തൽമണ്ണ, സംസ്കൃത യൂനിവേഴ്‌സിറ്റി, എം.ഇ.എസ്‌ മമ്പാട്, പി.എസ്‌.എം.ഒ തിരൂരങ്ങാടി, എച്ച്.എം കോളേജ് മഞ്ചേരി, നസ്റ കോളേജ് തിരൂർക്കാട്, സുല്ലമുസ്സലാം അരീക്കോട് തുടങ്ങി വിവിധ കാമ്പസുകളിൽ വിവിധ പ്രതിഷേധ പരിപാടികൾ നടന്നു.

Advertisment