Advertisment

ഏഷ്യ വേൾഡ് എം.യു.എനിൽ പങ്കെടുക്കാൻ ശാന്തപുരം അൽ ജാമിഅ വിദ്യാർത്ഥികൾ

New Update

ശാന്തപുരം:  ലോകസമാധാനവും സുരക്ഷയും സംരക്ഷിക്കുന്നതിൽ യുവാക്കളുടെ പങ്ക് എന്ന വിഷയത്തിൽ ഏഷ്യ വേൾഡ് മോഡൽ യുണൈറ്റഡ് നേഷൻസ് (എ.ഡബ്യു.എം.യു.എൻ) സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥി സമ്മേളനത്തിൽ പങ്കെടുക്കാൻ ശാന്തപുരം അൽ ജാമിഅ അൽ ഇസ്‌ലാമിയ വിദ്യാർത്ഥികൾ.

Advertisment

publive-image

അൽ ജാമിഅ ഫാക്കൽറ്റി ഓഫ് ശരീഅഃ മൂന്നാം വർഷ വിദ്യാർത്ഥി പി. മുഹമ്മദ് റഖീബ്, ഫാക്കൽറ്റി ഓഫ് ഉസൂലുദ്ധീൻ ഒന്നാം വർഷ വിദ്യാർത്ഥി അഹമ്മദ് അൻഫാൽ എന്നിവർക്കാണ് ബാംങ്കോക്കിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്.

ലോക ആരോഗ്യ സംഘടന, യുനെസ്കോ, ഇന്ററർനാഷണൽ മോനോറ്റോറി ഫണ്ട്, അന്താരാഷ്ട്ര തൊഴിലാളി സംഘടന തുടങ്ങി വിവിധ അന്താരാഷ്ട്ര സംഘടനകളുടെ മേധാവികളുമായി സംവദിക്കാനുള്ള അവസരം, വിവിധ വിഷയങ്ങളിലുള്ള പേപ്പർ പ്രസന്റേഷൻ, അന്താരാഷ്ട്ര വിദ്യാർത്ഥികളുമായുള്ള ചർച്ച തുടങ്ങിയവയാണ് സമ്മേളനത്തിൽ നടക്കുക.

Advertisment