Advertisment

'രാജ്യത്തെ നയിക്കുന്നവരുടെ വിചാരധാര വംശീയ വിദ്വേഷത്തിലധിഷ്ഠിതം' - ശിഹാബ് പൂക്കോട്ടൂർ

New Update

മലപ്പുറം:  വംശീയ വിദ്വേഷകരുടെ ആചാര്യസ്ഥാനീയനായ ഗോൾവാൾക്കറിന്റെ വിചാരധാര മുൻനിർത്തിയാണ്, ഹിന്ദുത്വ ഭരണകൂടം ജർമ്മനി മോഡൽ വംശീയ ഉന്മൂലനത്തിന് സൈദ്ധാന്തിക അടിത്തറയിട്ടിട്ടുള്ളത്.

Advertisment

വ്യാപകമായ ഇസ്ലാം വിരുദ്ധ പ്രചാരണങ്ങളും, ദളിത് - ന്യൂനപക്ഷ ഹത്യകളും ഭരണഘടനാ വിരുദ്ധമായ നിയമനിർമ്മാണങ്ങളും യഥാർത്ഥത്തിൽ ഗോൾവാൾക്കറിന്റെ ചിന്തയെ ചുവടുപിടിച്ചാണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നുവെന്നും ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ.

publive-image

മലപ്പുറത്ത് നടക്കുന്ന ആസാദി സ്ക്വയർ ഒമ്പതാം ദിന പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും രൂപപ്പെട്ടു വന്നിട്ടുള്ള പ്രക്ഷോഭങ്ങൾ ഈ തിരിച്ചറിവിൽ നിന്നായിരിക്കണം. അടിസ്ഥാന ശത്രുവിനെ എതിർ ചേരിയിൽ നിർത്തി കൊണ്ടുള്ള രാഷ്ട്രീയ മുന്നേറ്റമായി നിലവിലെ പ്രക്ഷോഭങ്ങൾ വികാസം പ്രാപിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ല വൈസ് പ്രസിഡൻറ് എൻ.കെ അഫ്സൽ റഹ്മാൻ, 'സാംസ്കാരിക സാഹിതി' ജില്ലാ ചെയർമാൻ സമദ് മങ്കട, മനുഷ്യാവകാശ പ്രവർത്തകൻ പി സുന്ദർരാജ്, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി പി.പി ജുമൈൽ, ജമാഅത്തെ ഇസ്ലാമി ജില്ല സമിതിയംഗം മഹ്റൂഫ് കൊടിഞ്ഞി, 'ടീൻ ഇന്ത്യ' പ്രവർത്തക കെ.വി മിൻഹ, ഐ.ഇ.സി സ്കൂൾ വിദ്യാർഥിനി അൻഷ കൊടിഞ്ഞി സംസാരിച്ചു.

തിരുരങ്ങാടി ഏരിയാ 'ടീൻ ഇന്ത്യ' പ്രതിഷേധ ഒപ്പനയും അമീൻ യാസിർ പ്രതിഷേധ പാട്ടും അവതരിപ്പിച്ചു.

നാളെ (10/02/20 തിങ്കൾ) ആസാദി സ്ക്വയർ പരിപാടികൾ എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ ഉദ്ഘാടനം ചെയ്യും.

ഓക്സ്ഫോർഡ് യൂനിവേഴ്സിറ്റിയിലെ ഡോക്ടറൽ കാൻഡിഡേറ്റ് ഓഫ് ലോ അഡ്വ. അബ്ദുല്ല അസ്സാം, മാധ്യമ നിരീക്ഷകൻ എൻ.പി ചെക്കുട്ടി, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി, കേരള സാംസ്കാരിക പരിഷത്ത് പ്രസിഡന്റ് അഡ്വ. ഷരീഫ് ഉള്ളത്ത് സംസാരിക്കും.

ഫാഷിസത്തിനെതിരെ പ്രതിഷേധ നാടകം 'ബൗ ബൗ ബൗരത്വം' തനിമ കലാകാരന്മാർ അവതരിപ്പിക്കും.

Advertisment