Advertisment

പയ്യനങ്ങാടി ടി.ഐ.സി ആന്വൽ സ്പോർട്സ് ആൻറ് ഗെയിംസിന് തുടക്കമായി

New Update

തിരൂർ:  പയ്യനങ്ങാടി ടി.ഐ.സി സെക്കൻഡറി സ്‌കൂൾ ആന്വൽ സ്പോർട്സ് ആൻറ് ഗെയിംസിന് തുടക്കമായി. കേരള സന്തോഷ് ട്രോഫി താരം പി.പി ഇർഷാദ് സ്പോർട്സ് ആൻറ് ഗെയിംസ് ഉൽഘാടനം ചെയ്‌തു.

Advertisment

publive-image

സ്‌കൂൾ പ്രിൻസിപ്പാൾ നജീബ്. പി. പരീത് അധ്യക്ഷനായിരുന്നു. വൈസ് പ്രിൻസിപ്പാൾ എം.ടി ഹാരിസ്, അക്കാദമിക്ക് ഹെഡ് ടി. സന്ധ്യ, മോണ്ടിസോറി ഹെഡ് സംഗീത ബിജീഷ് തുടങ്ങിയവർ സംബന്ധിച്ചു.

publive-image

പി.പി ഇർഷാദിനുള്ള ഉപഹാരം സ്‌കൂൾ പ്രിൻസിപ്പാൾ നജീബ്. പി. പരീത് കൈമാറി.

Advertisment