Advertisment

പ്രിയപ്പെട്ട ടീച്ചർമാർക്ക് കത്തുകളെഴുതി തിരൂർ ടി.ഐ.സി സ്‌കൂൾ വിദ്യാർഥികൾ

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

തിരൂർ:  വിവര സാങ്കേതിക വിദ്യ ഇത്ര മേൽ പുരോഗമിച്ച ഈ കാലത്തും തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകർക്ക് കത്തുകളെഴുതി തിരൂർ പയ്യനങ്ങാടി ടി.ഐ.സി സെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾ.

Advertisment

publive-image

സാമൂഹിക മാധ്യമങ്ങളുടെ കടന്നു കയറ്റത്തിനിടക്കും തപാൽ കാലത്തിനെ മറവിക്ക് വിട്ടുകൊടുക്കാതെ അധ്യാപനത്തിൽ തങ്ങൾക്കുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സന്തോഷങ്ങളും പങ്കുവെച്ച് കൊണ്ടാണ് വിദ്യാർത്ഥികൾ അവരുടെ പ്രിയപ്പെട്ടവർക്കായി കത്തുകളെഴുതി അയച്ചത്. തപാൽ വകുപ്പിലെ വിവിധ സേവനങ്ങളെ പരിചയപ്പെടുത്തി കൊണ്ട് തപാൽ ഓഫീസും സ്‌കൂളിൽ ഒരുക്കി.

പഴയ കാലത്ത് നിത്യജീവിതത്തിൽ തപാൽ സംവിധാനങ്ങൾക്കുണ്ടായിരുന്ന പങ്കിനെ കുറിച്ച് വിദ്യാർഥികൾക്കിടയിയിൽ അവബോധം വളർത്തുന്നതിനു വേണ്ടിയാണ് ഇത്തരം പരിപാടി സംഘടിപ്പിച്ചതെന്ന് പ്രോഗ്രാം കൺവീനർ എം.പി അസൂഫ പറഞ്ഞു.

സ്‌കൂൾ വൈസ് പ്രിൻസിപ്പൾ എം.ടി ഹാരിസ്, അക്കാദമിക്ക് ഹെഡ് ടി. സന്ധ്യ, എൽ.പി ഹെഡ് റഷീദ മയ്‌സിൻ, അധ്യാപകരായ എം.പി അസൂഫ, സി. എച്ച് ഫാത്തിമ സുഹ്‌റ, കെ. സൗമ്യ, എം. ബുഷ്‌റ മുഹമ്മദലി എന്നിവർ നേതൃത്വം നൽകി. സ്‌കൂൾ ലീഡർ ഹനാൻ അയ്യൂബിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ കത്തുകൾ അയച്ചു.

Advertisment