Advertisment

കുടുംബത്തിന്റെ സ്വപ്‌നം യാഥാര്‍ഥ്യമാക്കി വെല്‍ഫെയര്‍ഹോം താക്കോല്‍ കൈമാറി

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

ഗോതമ്പറോഡ്:  സ്വന്തമായി വീടില്ലാതെ വര്‍ഷങ്ങളോളം വാടകവീടുകളില്‍ താമസിക്കുന്ന കലാകുടുംബത്തിന്റെ വീടെന്ന സ്വപ്നം യാഥാര്‍ഥ്യമായി.

Advertisment

publive-image

വെല്‍ഫെയര്‍പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലാഭവന്‍ ബാലു-സജ്‌ന കുടുംബത്തിന് ഗോതമ്പറോഡ് തേണിച്ചാലില്‍ നിര്‍മ്മിച്ചു നല്‍കിയ 'വെല്‍ഫെയര്‍ ഹോമി'ന്റെ താക്കോല്‍ ദാനം പാര്‍ട്ടി കോഴിക്കോട് ജില്ല പ്രസിഡന്റ് അസ്‌ലം ചെറുവാടി നിര്‍വഹിച്ചു.

വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് സുബൈദ കക്കോടി മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തില്‍ വാങ്ങിയ നാല് സെന്റ് ഭൂമിയില്‍ പ്രവര്‍ത്തകരുടെ പണവും അധ്വാനവും ചേര്‍ത്ത് ആറ് ലക്ഷത്തോളം രൂപ ചെലഴിച്ചാണ് പണി പൂര്‍ത്തീകരിച്ചത്.

publive-image

വെല്‍ഫെയര്‍ ഹോം അങ്കണത്തില്‍ നടന്ന ചടങ്ങിന് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ചാലില്‍ അബ്ദുമാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ചന്ദ്രന്‍ കല്ലുരുട്ടി, കെ.ടി ഹമീദ്, കാര്‍ത്തികേയന്‍, കലാഭവന്‍ ബാലു, ശ്രീനന്ദന, പി അബ്ദുസത്താര്‍, ടി.എ ഖാദര്‍, സജ്‌ന ബാലു, ഷെറീന ഇ.പി എന്നിവര്‍ സംസാരിച്ചു.

വെല്‍ഫെയര്‍ ഹോം യൂനിറ്റ് കണ്‍വീനര്‍ മുള്ളന്‍മട അബ്ദുറഹിമാനെ ചടങ്ങില്‍ ആദരിച്ചു. സാലിം ജീറോഡ് സ്വാഗതവും റഫീഖ് കുറ്റ്യോട്ട് നന്ദിയും പറഞ്ഞു.

Advertisment