Advertisment

സംഘ് രാഷ്ട്ര നിർമിതിക്കെതിരെ സ്വാതന്ത്ര്യ പ്രക്ഷോഭം: വെൽഫെയർ പാർട്ടി സായാഹ്ന ധർണ സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

കൂട്ടിലങ്ങാടി: സംഘ് രാഷ്ട്ര നിർമിതിക്കെതിരെ വെൽഫെയർ പാർട്ടി മങ്കട മണ്ഡലം വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളെ സംഘടിപ്പിച്ചുകൊണ്ട് കൂട്ടിലങ്ങാടി ടൗണിൽ നടത്തിയ സായാഹ്ന ധർണ ജില്ലാ ജനറൽ സെക്രട്ടറി ഗണേഷ് വടേരി ഉദ്ഘാടനം ചെയ്തു.

Advertisment

തീവ്ര ദേശീയതയും കോർപേറേറ്റ് പിന്തുണയും തെരെഞ്ഞെടുപ്പ് കൃത്രിമത്വവും ഉപേയാഗിച്ച് 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിലെത്തിയ സംഘ്പരിവാർ തങ്ങളുടെ തീവ്രവംശീയ അജണ്ടകൾ അതിേവഗത്തിൽ നടപ്പാക്കുകകയാണെന്ന് ഗണേഷ് വടേരി പറഞ്ഞു.

publive-image

രാജ്യത്ത് ജനാധിപത്യം അസ്തമയ ദിശയിലാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളെയും തകർത്തുകൊണ്ട് സമ്പൂർണ വംശീയ ഫാഷിസ്റ്റ് രാജ്യമായി പോകുകയും, അതോടൊപ്പം രാജ്യത്തെ സമ്പദ്ഘടന കോർപറേറ്റുകൾക്ക് സമർപ്പിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രധിനിധികളായിഉമ്മർ അറക്കൽ (ജില്ലാ സെക്രട്ടറി, മുസ്ലിംലീഗ് മലപ്പുറം)ശശി മങ്ക(സെക്രട്ടറി, ഡിസിസി) ശ്രീനിവാസൻ മേലാറ്റൂർ (ജില്ലാ സെക്രട്ടറി, വെൽഫെയർ പാർട്ടി മലപ്പുറം)പി.ടി ഷറഫുദ്ദീൻ (സെക്രട്ടറി, സിപിഐ മങ്കട മണ്ഡലം ) ശശികുമാർ സോപാനത്ത് (കഥാകൃത്ത്) ഈ.സി.ഹംസ (വൈസ് പ്രസിഡന്റ്, കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത്) ആരിഫ് ചുണ്ടയിൽ (പ്രസിഡൻറ്, എഫ്.ഐ.ടി.യു മലപ്പുറം) ജസീല കെ.പി ( വിമൻ ജസ്റ്റിസ് മുവ്മെന്റ്) എന്നിവർ സംസാരിച്ചു.

മണ്ഡലം പ്രസിഡന്റ്‌ ഖാദർ അങ്ങാടിപ്പുറം അധ്യക്ഷത വഹിച്ചു. സി എച്ച് സലാം മാസ്റ്റർ, സ്വാഗതവും ജലാൽ കൂട്ടിലങ്ങാടി നന്ദിയും പറഞ്ഞു.

Advertisment